ഡ്യൂക്കിനെ മുട്ടുകുത്തിക്കാൻ കരുത്തൻ ബൈക്കുമായി ബെനെല്ലി. 2017 മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ ഇംപെരിയാലെ 400 -ന് ഒപ്പം കമ്പനി അവതരിപ്പിച്ച TNT 302S ഉടന്‍ ഇന്ത്യയിലെത്തും. ഹൈദരാബാദ് ആസ്ഥാനമായ മഹാവീര്‍ ഗ്രൂപ്പുമായി ചേര്‍ന്നു ഇന്ത്യയില്‍ സജീവമാകുമെന്നു ഇറ്റാലിയന്‍ ബൈക്ക് നിര്‍മ്മാതാക്കളായ ബെനെല്ലി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ബൈക്കിന്റെ അവതരണം.
ഇപ്പോള്‍ വിപണിയിലുള്ള TNT 300 -ന് പകരക്കാരനായാകും 302S എത്തുക. TNT 300നു അടിസ്ഥാനമാക്കിയാണ് 302S-നെ ഒരുക്കുന്നതെങ്കിലും രൂപം വ്യത്യസ്തമാണ്. പുതിയ കെടിഎം 390 ഡ്യൂക്കിന്റെ ശൈലി ഇവിടെ അല്‍പം പ്രചോദനമായിട്ടുണ്ടെന്നു പറയാം. TNT 300 -നെക്കാളും സ്‌പോര്‍ടിയാണ് 302S. 390 ഡ്യൂക്കിന്റെ മാതൃകയിലുള്ള രണ്ടായി തിരിഞ്ഞ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, മസ്‌കുലീന്‍ ലുക്ക്, ട്രെല്ലിസ് ഫ്രെയിം ബോഡി, വലുപ്പമേറിയ ഇന്ധനടാങ്ക്, ഉയര്‍ന്ന സീറ്റ്, ചെത്തിയൊതുക്കിയ പിന്‍ഭാഗം, അറ്റത്തായുള്ള ടെയില്‍ലാമ്പ് എന്നിവയാണ് ബൈക്കിന്റെ ഡിസൈന്‍ പ്രത്യേകതകള്‍. അലൂമിനിയം കവചിത എക്‌സ്‌ഹോസ്റ്റ്, വേര്‍തിരിച്ച ഗ്രാബ് റെയിലുകള്‍, അലോയ് വീലുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിവ മറ്റു പ്രത്യേകതകള്‍.
മുന്നില്‍ ഇരട്ട പെറ്റല്‍ ഡിസ്‌ക്കും,പിന്നില്‍ ഒരു ഡിസ്‌ക്കുമാണ് സുരക്ഷ ചുമതല വഹിക്കുന്നത്.ഇരട്ട ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. എഞ്ചിന്‍ സമ്പന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. TNT 300നു സമാനമായിരിക്കും എഞ്ചിന്‍ എന്നാണ് സൂചന. അതേസമയം ഇത് എന്ന് ഇന്ത്യയില്‍ വിപണിയിലെത്തിക്കുമെന്നെ കാര്യം ബെനെല്ലി അറിയിച്ചിട്ടില്ല. 302S വിപണിയില്‍ എത്തുമ്പോള്‍ കെടിഎം 390 ഡ്യൂക്ക്, ബിഎംഡബ്ല്യു G310 R ആയിരിക്കും മുഖ്യ എതിരാളികള്‍.
Also read : റോയല്‍ എന്‍ഫീല്‍ഡിന് ഭീക്ഷണിയുയർത്തി കിടിലൻ ബൈക്കുമായി ബെനെലി
Post Your Comments