റോയല്‍ എന്‍ഫീല്‍ഡിന് ഭീക്ഷണിയുയർത്തി പുതിയ കിടിലൻ ബൈക്കുമായി ബെനെലി. ക്ലാസിക് 350 സെഗ്‌മെന്റിലേക്ക് ഒരുഗ്രൻ പോരാളി ഇംപീരിയാലെ 400 മോഡൽ ബൈക്കാണ് കമ്പനി അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഡബിള്‍ ക്രാഡില്‍ സ്റ്റീല്‍ ട്യൂബ് ഫ്രെയ്മിലാണ് വാഹനത്തെ അണിയിച്ച് ഒരുക്കിയിരിക്കുന്നത്. ഉയര്‍ന്നിരിക്കുന്ന ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍,ബോഡിയില്‍ പല ഇടങ്ങളിലായി ക്രോം ഫിനിഷിങ്, സാഡില്‍ ബാഗ്., സ്പീഡോ മീറ്റര്‍, ടാക്കോമീറ്റര്‍, ഓഡോമീറ്റര്‍, ഫ്യുവല്‍ ഗേജ് എന്നിവ ദൃശ്യമാകുന്ന അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റർ എണ്ണിയവയാണ് എടുത്തു പറയേണ്ട പ്രധാന പ്രത്യേകതകള്‍.
373.5 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിൻ 5500 ആര്‍പിഎമ്മില്‍ 19 ബിഎച്ച്പി പവറും 3500 ആര്‍പിഎമ്മില്‍ 28 എന്‍എം ടോര്‍ക്കും ഉൽപാദിപ്പിച്ച് ഇംപീരിയാലെയെ നിരത്തിൽ കരുത്തനാക്കുന്നു. 5 സ്പീഡാണ് ഗിയര്‍ബോക്സ്. ഡിസ്‌ക് ബ്രേക്കിനൊപ്പം ഡ്യുവല്‍ ചാനല്‍ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം സുരക്ഷാ ചുമതലയും മുന്നില്‍ ടെലസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബേഴ്‌സും സസ്‌പെന്‍ഷന്‍ ചുമതലയും വഹിക്കുന്നു. മുന്നില്‍ 19 ഇഞ്ചും പിന്നില്‍ 18 ഇഞ്ചുമാണ് വീല്‍ബേസുള്ള ബൈക്കിന് 200 കിലോഗ്രാമാണ് ഭാരം.
റിയര്‍ സൈഡ് അല്‍പം വ്യത്യസ്തമാണ് എങ്കിലും ഹെഡ്ലൈറ്റ്, 12 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക്, സീറ്റ്, ഹാന്‍ഡില്‍ ബാര്‍ തുടങ്ങി മിക്ക ഭാഗങ്ങളും എന്‍ഫീല്‍ഡ് ക്ലാസിക്കുമായി സാമ്യം പുലർത്തുന്നു. 2017 മിലാന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയിൽ പ്രദർശിപ്പിച്ച ഇവനെ അടുത്ത വർഷം ഇന്ത്യൻ നിരത്തുകളിൽ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകകളുമായുള്ള അങ്കത്തിനു പ്രതീക്ഷിക്കാം. 2.5-3 ലക്ഷത്തിനുള്ളിലായിരിക്കും ഇ പ്രതീക്ഷിക്കാവുന്ന വില. എന്‍ഫീല്‍ഡ് ക്ലാസിക്ക് കൂടാതെ ബജാജ് ഡോമിനോറും ഇംപീരിയാലെ 400ന്റെ മുഖ്യ എതിരാളിയായിരിക്കും.
Also read : ഈ മോഡൽ കാറുകൾ തിരിച്ച് വിളിക്കാൻ ഒരുങ്ങി ബിഎംഡബ്ള്യു
Post Your Comments