250 സിസി ശ്രേണിയിൽ പുതിയ മോഡൽ ബൈക്ക് വിപണിയിലെത്തിക്കാനൊരുങ്ങി ഓസ്ട്രിയന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ കെ.ടി.എം. അഡ്വഞ്ചര്‍ ശ്രേണിയിലുള്ള ബൈക്കിനെ 2020 ഒക്ടോബര്‍ മാസത്തോടെ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുമെന്നാണ് റിപ്പോർട്ട്. പരീക്ഷണയോട്ടം നടത്തുന്ന ബൈക്കിന്റെ ചിത്രങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നെങ്കിലും. കൂടുതൽ വിവരങ്ങളും, വാഹനം പുറത്തിറക്കുന്ന തീയതിയും സംബന്ധിച്ച വിവരങ്ങൾ കമ്പനി ഇപ്പോഴാണ് പുറത്ത് വിടുന്നത്.
Also read : ചാറ്റുകള്‍ക്കായുള്ള വാള്‍പേപ്പര്‍ : പുതിയ ഫീച്ചർ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിൽ വാട്‌സ്ആപ്പ്.
ഒരു പൂര്‍ണ ഡിജിറ്റല്‍ ടിഎഫ്ടി ഡിസ്പ്ലേയും എല്‍ഇഡി ഹെഡ്‌ലാമ്പും ബൈക്കില്‍ പ്രതീക്ഷിക്കാം.അഡ്വഞ്ചർ 250യിൽ ഡ്യൂക്ക് 250യുടെ എൻജിൻ തന്നെ ഉൾപ്പെടുത്തും. 248.8 സിസി, ലിക്വിഡ്-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എൻജിൻ 30 bhp കരുത്തും, 24 Nm torque ഉത്പാദിപ്പിച്ച് ബൈക്കിന് കരുത്ത് പകരുന്നു. ആറ് സ്പീഡ് സീക്വന്‍ഷല്‍ ഗിയര്‍ബോക്സ്, സ്ലിപ്പര്‍ ക്ലച്ച്, ബൈ-ഡയറക്ഷണല്‍ ക്വിക്ക് ഷിഫ്റ്റര്‍ എന്നിവയും ഉൾപ്പെടുത്തും . ഡ്യൂക്ക് 250 മോഡലിന്റെ അതേ വില ശ്രേണിയിലാകും ബൈക്ക് വിപണിയില്‍ എത്തുക.
Post Your Comments