മലയാളത്തിലെ മഹാനടന്മാർ ആയി കണക്കാക്കുന്ന രണ്ടു പേരാണ് മോഹൻലാലും മമ്മുട്ടിയും. താര പിന്തുണയുടെ ബലത്തിൽ മാത്രമല്ല അഭിനയത്തിലും ഇരുവരും ലോക നിലവാരം പുലർത്തുന്നു. പല കാര്യങ്ങളിയിലും മമ്മുട്ടിയേക്കാൾ മുൻപന്തിയിൽ മോഹൻലാൽ ആണെന്ന് പലപ്പോഴും പല പ്രമുഖരും പറഞ്ഞിട്ടുണ്ട്. പക്ഷെ ഇപ്പോൾ മോഹൻലാൽ മമ്മുട്ടിയിൽ നിന്നും പഠിച്ച പാഠത്തിന്റെ കാര്യം പറയുകയാണ് സംവിധായകൻ ഫാസിൽ.
തന്റെ കഥാപത്രങ്ങളെ വോയിസ് മോഡുലേഷൻ കൊണ്ട് മാറ്റി മറിക്കാൻ കഴിയുന്ന ആളാണ് മമ്മുട്ടി. ഫാസിലിന്റെ തന്നെ മണിവത്തൂരിലെ ആയിരം ശിവരാത്രികൾ എന്ന സിനിമ മുതൽ ആണ് മമ്മുട്ടി വോയിസ് മോഡുലേഷൻ ശ്രമിച്ചു തുടങ്ങിയത്. മമ്മുട്ടിയുടെ വോയിസ് മോഡുലേഷൻ നോക്കാൻ മോഹൻലാലിനോട് ശ്രീനിവാസനും സത്യൻ അന്തിക്കാടും പറഞ്ഞുവെന്നും അദ്ദേഹം ഓർക്കുന്നു. അതിനു ശേഷം മോഹൻലാലിനെ നായകനാക്കി മണിച്ചിത്രത്താഴ് ഒരുക്കിയപ്പോൾ മോഹൻലാൽ വോയിസ് മോഡുലേഷൻ കൊണ്ട് വരുന്നുണ്ടായിരുന്നു.
Post Your Comments