ഡബ്ലിൻ: ഐസിസിയുടെ ബൗളര്‍മാരുടെ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി മുന്നേറുന്ന ജെയിംസ് ആന്ഡേഴ്സണ് 900 റേറ്റിംഗ് പോയിന്റ് കടന്നു. 38 വര്‍ഷത്തിനിടെ 900 പോയിന്റ് മറികടക്കുന്ന ഇംഗ്ലണ്ടിന്റെ ആദ്യ ബൗളര്‍ എന്ന നേട്ടവും ജെയിംസ് ആന്ഡേഴ്സണ് സ്വന്തമാക്കി. 924 പോയിന്റോടെയാണ് ജെയിംസ് ആൻഡേഴ്സൺ തന്റെ ഒന്നാം സ്ഥാനം നിലനിർത്തിയത്. ദക്ഷിണാഫ്രിക്കൻ പേസ് ബൗളർ കാസിഗോ റബാഡയാണ് ആന്ഡേഴ്സണ് പിന്നിൽ രണ്ടാം സ്ഥാനത്തുള്ളത്. 903 റേറ്റിംഗ് പോയിന്റുകളാണ് കാസിഗോ റബാഡ സ്വന്തമാക്കിയിരിക്കുന്നത്.
Also Read: ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം റാങ്ക് കൈവിട്ട് വിരാട് കോഹ്ലി
Post Your Comments