Latest NewsInternational

വീണ്ടും ഭീകരാക്രമണം ; നിരവധിപേർ കൊല്ലപ്പെട്ടു

കാബൂള്‍: വീണ്ടും ഭീകരാക്രമണം. അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ ഗസ്‌നി ഹൈവേയിലുണ്ടായ ആക്രമണത്തിൽ 25 പൊലീസുകാരും ഒരു പത്രപ്രവര്‍ത്തകനുമാണ് കൊല്ലപ്പെട്ടത്. രണ്ട് ദിവസമായി മധ്യ അഫ്ഗാനിസ്ഥാനിലെ ഗസ്‌നിയില്‍ ഏറ്റുമുട്ടലുകള്‍ തുടരുകയാണ്. നഗരത്തിന്റെ മിക്ക പ്രദേശങ്ങളുടെയും നിയന്ത്രണം താലിബാന്‍ പിടിച്ചടക്കിയെന്നാണ് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തത്.

ഗവര്‍ണറുടെ കാര്യാലയം, പൊലീസ് ആസ്ഥാനം, രഹസ്യാന്വേഷണ വിഭാഗം ഓഫീസ് എന്നിവ മാത്രമാണ് സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ളത്. ഇവ കൂടി പിടിച്ചെടുക്കാനുള്ള ശക്തമായ നീക്കമാണ് താലിബാന്റെ ഭാഗത്തുനിന്നുണ്ടാവുന്നതെന്നു ഗസ്‌നിയില്‍ നിന്നുള്ള ജനപ്രതിനിധി ചമന്‍ ഷാ ഇഹ്തിമാദി അറിയിച്ചു. അഫ്ഗാന്‍ പൊലീസും രഹസ്യാന്വേഷണ വിഭാഗവുമാണ് താലിബാനെതിരായ ആക്രമണത്തിന് നേതൃത്വം നല്‍കുന്നതെന്നു പ്രവിശ്യ കൗണ്‍സിലര്‍ നസീര്‍ അഹ്മദ് ഫഖിരി. സൈന്യത്തിന്റെ സഹായം ഇല്ലാതെയാണ് പോരാട്ടം. അത്യന്തം അപകടകരമായ സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അഫ്ഗാന്‍ സൈന്യത്തിന്റെ നിയന്ത്രണത്തില്‍ തന്നെയാണ് നഗരമെന്നു അഫ്ഗാന്‍ സൈനിക തലവന്‍ മുഹമ്മദ് ശരീഫ് യഫ്ത്താലി പറയുന്നു. തന്ത്രപ്രധാന സ്ഥലങ്ങളെല്ലാം സൈന്യത്തിന്റെ കൈയിലാണെന്നും താലിബാന്‍ പോരാളികള്‍ ജനങ്ങള്‍ക്കിടയില്‍ ഒളിച്ചിരുന്നാണ് പോരാട്ടം നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Also read : ഐ എസ് റിക്രൂട്ട് മെന്റ് :രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കഴിഞ്ഞദിവസം ഗസ്‌നിയിലെ പൊലീസ് ആസ്ഥാനം ആക്രമിക്കാനായിരുന്നു താലിബാന്റെ ശ്രമമെന്നാണ് അഫ്ഗാന്റെ ആരോപണം. അതേസമയം താലിബാന്‍കാര്‍ക്കെതിരേ യു.എസ് സൈന്യം വ്യോമാക്രമണങ്ങള്‍ നടത്തിയതായും സൈനിക വക്താവ് അറിയിച്ചു.താലിബാനെതിരെ നിരവധി വ്യോമാക്രമണങ്ങള്‍ അഫ്ഗാന്‍ നടത്തിയെങ്കിലും തീവ്രവാദികള്‍ ജനവാസ മേഖലയില്‍ തമ്പടിച്ചിരിക്കുന്നതാണ് വെല്ലുവിളി. ആഗസ്റ്റ് 10ന് നടന്ന ആക്രമണത്തില്‍ നഗരത്തിലെ ടെലിഫോണ്‍ ടവറുകളെല്ലാം തകര്‍ന്നതിനാൽ നഗരവുമായി ബന്ധപ്പെടാന്‍ സാധിക്കാത്തത് വൻ തിരിച്ചടിയായി മാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button