![ACCIDENT](/wp-content/uploads/2018/08/accident-10.jpg)
അഹമ്മദാബാദ്: ഗുജറാത്തിൽ കാർ കുഴിയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ ഏഴു കുട്ടികൾ മരിച്ചു. ഗുജറാത്തിലെ പാഞ്ച്മഹൽ ജില്ലയിൽ ജംബുഗോഡയിലെ ഭാട്ട് ഗ്രാമത്തിൽ ശനിയാഴ്ച അര്‍ധരാത്രിയിലാണ് സംഭവം.
മുഹമ്മദ് ബിലാല്‍ (17), മുഹമ്മദ് റൗഫ് (14), മുഹമ്മദ് സാജിദ് (13), ഗുല്‍ അഫ്‌റോസ് (13), അസീന ബാനു (11), മുഹമ്മദ് താഹിര്‍ (11), മുഹമ്മദ് യൂസഫ് (ഏഴ്) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് മൂന്നുപേര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു.
Also Read: എയർപോർട്ട് ജീവനക്കാർ വീൽ ചെയർ തകർത്തു : പരാതിയുമായി വികലാംഗ
വളവു തിരിയുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകട കാരണം. രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാരാണ് മൂന്നുപേരുടെ ജീവന്‍ രക്ഷിച്ചത്. കുട്ടികളെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Post Your Comments