ഓണ സദ്യയ്ക്ക് ശര്‍ക്കര വരട്ടിയുടേയും ചിപ്‌സിന്റെയും കൂടെ കഴിക്കുന്ന ഒരു വിഭവമാണ് പാവയ്ക്ക കൊണ്ടാട്ടം. ഇത് തയാറാക്കാനും വളരെ എളുപ്പമാണ്. കുറഞ്ഞ സമയംകൊണ്ട് തയാറാക്കാന്‍ കഴിയുന്ന ഒരു ഓണ വിഭവം കൂടിയാണ് പാവയ്ക്ക കൊണ്ടാട്ടം. അത് തയാറക്കുന്നത് എങ്ങനെയെന്ന് അറിയാം
ചേരുവകള്‍
പാവയ്ക്ക – 2 എണ്ണം
മഞ്ഞള്‍പ്പൊടി – പാകത്തിന്
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
പാവയ്ക്ക വൃത്തിയായി കഴുകിയശേഷം അധികം കനമില്ലാതെ വട്ടത്തില്‍ അരിഞ്ഞെടുക്കുക. ഈ കഷ്ണങ്ങളില്‍ പാകത്തിന് ഉപ്പും മഞ്ഞള്‍പ്പൊടിയും പുരട്ടി ആവിയില്‍ വാട്ടിയെടുക്കുക. നന്നായി വാടിയ ശേഷം വാങ്ങിവെക്കുക.
ഇനി ഈ കഷ്ണങ്ങള്‍ ഒരു പ്ലാസ്റ്റിക്ക് ഷീറ്റിലോ പായയിലോ നിരത്തി നല്ല വെയിലില്‍ ഉണക്കിയെടുക്കുക. പാവക്ക കഷണങ്ങള്‍ നന്നായി ഉണങ്ങി ക്രിസ്പി പരുവത്തിലായ ശേഷം ഭരണിയിലോ പാത്രത്തിലോ അടച്ചുവെക്കാം. ആവശ്യാനുസരണം എണ്ണയില്‍ വറുത്ത് ഉപയോഗിക്കാം.
Post Your Comments