ജയ്പൂര്‍: പാര്‍ലമെന്റെ തെരഞ്ഞടുപ്പ് മുന്നില്‍ കണ്ട് തീരുമാനം കടുപ്പിച്ച് രാഹുല്‍ ഗാന്ധി. പുതിയ തീരുമാനത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് ആശങ്ക വര്‍ധിച്ചു. കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിക്കുന്നവരില്‍ യുവരക്തത്തിന് പ്രാമുഖ്യം നല്‍കാനാണ് രാഹുല്‍ ഗാന്ധിയുടെ പുതിയ തീരുമാനം. മാത്രമല്ല, ഇറക്കുമതി സ്ഥാനാര്‍ഥിയുണ്ടാകില്ലെന്നും രാഹുല്‍ പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്കി.
Read Also : നേതാക്കള്‍ക്ക് താക്കീതുമായി രാഹുല്‍ ഗാന്ധി
കഴിഞ്ഞദിവസം ജയ്പൂരില്‍ ചേര്‍ന്ന പ്രധാന പ്രവര്‍ത്തകരുടെ യോഗത്തിലാണ് രാഹുല്‍ ഗാന്ധി തന്റെ തീരുമാനങ്ങള്‍ അറിയിച്ചത്. ഇതോടെ രാഹുല്‍ ഗാന്ധിയുടെ പുതിയ തീരുമാനത്തില്‍ മുതിര്‍ന്ന നേതാക്കള്‍ ആശങ്കയിലായി. ജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ മുതിര്‍ന്ന നേതാക്കള്‍ മാത്രം മല്‍സരിക്കുന്ന സാഹചര്യം ഒഴിവാക്കാനും തീരുമാനമായി. രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കിയിട്ടുണ്ട്.
Post Your Comments