ന്യൂഡല്‍ഹി: നേതാക്കള്‍ക്ക് താക്കീതുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവാദപ്രസ്താവനകളില്‍ നിന്നും അകന്നു നില്‍ക്കണമെന്ന് പാര്‍ട്ടി നേതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു നേതാവിന്റെ തെറ്റായ പ്രസ്താവന പാര്‍ട്ടിയെ മൊത്തത്തില്‍ ദുര്‍ബലപ്പെടുത്തുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തില്‍ അധ്യക്ഷപ്രസംഗം നടത്തവെ രാഹുല്‍ പറഞ്ഞു.
രാജ്യമെമ്പാടുമുമ്പുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അനുഭവസമ്പത്തിന്റെയും ഊര്ജസ്വലതയുടെതെയും സങ്കലനമാണ്. അത് ഭൂതകാലത്തെ വര്‍ത്തമാന, ഭാവി കാലങ്ങളുമായി ബന്ധിപ്പിക്കുന്ന പാലമാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ രാജ്യത്തെ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു വേണ്ടി നിലകൊളളണം. പാര്‍ട്ടി ഇന്ത്യയുടെ ശബ്ദമാണ്. ഇന്ത്യയുടെ ഭാവിയും വര്‍ത്തമാനവും കോണ്‍ഗ്രസിന്റെ ഉത്തരവാദിത്വത്തില്‍പ്പെട്ടതാണ്.- രാഹുല്‍ ഗാന്ധി പറഞ്ഞു.
Post Your Comments