KeralaLatest News

ഓണക്കാലം മുതലെടുത്ത് മുതലാളിമാര്‍; ഓണത്തിനെത്തുന്നത് ഒരാഴ്ചയോളം കേടാകാതിരിക്കുന്ന വിഷപ്പാല്‍

തൃശൂര്‍: ഓണക്കാലം മുതലെടുത്ത് മുതലാളിമാര്‍, ഓണത്തിനെത്തുന്നത് ഒരാഴ്ചയോളം കേടാകാതിരിക്കുന്ന വിഷപ്പാല്‍. ഇന്ന് നമുക്ക് ലഭിക്കുന്ന എല്ലാത്തിലും മായം കലര്‍ന്നിട്ടുണ്ട്. വിഷമയമില്ലാത്തതായി ഒന്നും ലഭിക്കില്ല എന്നുതന്നെ പറയുന്നതാണ് സത്യം. ഇപ്പോള്‍ മലയാളികളുടെ ഓണക്കാലവും മുതലെടുത്തിരിക്കുകയാണ് മുതലാളിമാര്‍. ഓണക്കാലത്ത് വന്‍തോതില്‍ രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്തു തയ്യാറാക്കുന്ന വിഷപ്പാല്‍ വിപണികളില്‍ എത്തുന്നതായി റിപ്പോര്‍ട്ടുകള്‍.

ഒരാഴ്ചയോളം കേടാകാതിരിക്കാനുള്ള രാസവസ്തുക്കളാണു കലര്‍ത്താറുള്ളതെന്നു കഴിഞ്ഞ ഓണക്കാലത്തു പിടിച്ചെടുത്ത പാലില്‍നിന്നു വ്യക്തമായിരുന്നു. തമിഴ്നാട്ടിലെ പൊള്ളാച്ചിയില്‍നിന്നുള്ള പാലാണ് ജില്ലാതിര്‍ത്തിയിലെ മീനാക്ഷിപുരം ചെക്പോസ്റ്റില്‍ അന്നു പിടികൂടിയത്. െഹെഡ്രജന്‍ പെറോക്‌സൈഡ്, ഫോര്‍മാലിന്‍ എന്നിവയായിരുന്നു കലര്‍ത്തിയത്. കൂടുതല്‍ പാല്‍ എത്താറുള്ളത് ഈ ചെക്പോസ്റ്റ് കടന്നാണ്. തമിഴ്നാട്ടില്‍ ഏറ്റവും അധികം പാല്‍ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് പൊള്ളാച്ചിയിലാണ്.

Also Read : മീനിന് പിന്നാലെ ചക്കയിലും രാസവസ്തുക്കള്‍

പ്രതിദിനം 60 മുതല്‍ 70 വരെ പാല്‍ ലോറികളാണ് തൃശൂര്‍, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളിലേക്കു വരാറുള്ളത്. സാധാരണ ദിവസങ്ങളില്‍ മൂന്നര ലക്ഷം ലിറ്റര്‍ പാലാണ് ഇതുവഴിയെത്തുന്നതെങ്കില്‍ ഓണക്കാലത്ത് ഇത് അഞ്ചു ലക്ഷം മുതല്‍ ആറു ലക്ഷം വരെ ലിറ്ററായി ഉയരാനിടയുണ്ട്. വാളയാര്‍ വഴിയുള്ള പാലിന്റെ അളവ് പ്രതിദിനം രണ്ടര ലക്ഷം ലിറ്ററാണ്. അതിനാല്‍ തന്നെ വന്‍ തോതില്‍ രാസപദാര്‍ഥങ്ങള്‍ ചേര്‍ത്ത കൃത്രിമപ്പാല്‍ എത്തിയേക്കുമെന്നാണ് സൂചന.

ഇത്തവണയും വിഷപ്പാല്‍ എത്താന്‍ സാധ്യയുള്ളതിനാല്‍ പ്രധാന സംസ്ഥാനത്തെ ചെക്പോസ്റ്റുകളിലും ജില്ലാ കേന്ദ്രങ്ങളിലും പ്രത്യേക പരിശോധനാ ലാബുകള്‍ ആരംഭിക്കാന്‍ ഡയറിവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും ഒരുക്കമാരംഭിച്ചിട്ടുണ്ട്. വിപണികളും പരിശോധിക്കുമെന്നും അത്തരം വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും അധികൃര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button