ഓണത്തിന്റെ പ്രധാന ആകര്‍ഷണം ഓണ സദ്യ ആണ്. കാണം വിറ്റും ഓണ ഉണ്ണണം എണ്ണ പഴ മൊഴിയെ അര്‍ത്ഥവത്ത് ആക്കി ക്കൊണ്ടാണ് മലയാളികള്‍ ഓണ സദ്യ ഉണ്ടാക്കുന്നത്. വിശാലവും വിഭവ സമൃദ്ധവും ആയ സദ്യ കേരളത്തില്‍ ഓരോ പ്രദേശത്തും ( വടക്കേ മലബാര്‍, മലബാര്‍, കൊച്ചി, മദ്ധ്യ തിരുവിതാംകൂര്‍, തിരുവിതാംകൂര്‍) ഓരോ രീതികളില്‍ ആണ് ഉണ്ടാക്കുന്നത്. ഇത്തവണത്തെ സദ്യയ്ക്ക് രുചി കൂട്ടാന്‍ പൈനാപ്പിള്‍ പുളിശ്ശേരി തയാറാക്കിയാലോ?
ആവശ്യമായ സാധനങ്ങള്‍
പൈനാപ്പിള്‍ കഷണങ്ങളാക്കിയത് – 2 റ്റീകപ്പ്
പച്ചമുളക് -5
തേങ്ങ -2 കപ്പ്
ജീരകം -3 നുള്ള്
മഞ്ഞള്‍പ്പൊടി -1/2 സ്പൂണ്‍
മുളക് പൊടി -1/2 സ്പൂണ്‍
ഉപ്പ്,എണ്ണ ,കടുക് -പാകത്തിനു
കറിവേപ്പില -2 തണ്ട്
വറ്റല്‍മുളക് -3
ഉലുവാപൊടി – 1/4 സ്പൂണ്‍
കുരുമുളക്‌പൊടി -3 നുള്ള്
തൈര് – 2 കപ്പ്
തയാറാക്കുന്ന രീതി
തേങ്ങ, ജീരകം, 1 നുള്ള് മഞ്ഞള്‍പ്പൊടി, 3 പച്ചമുളക് ഇതെല്ലാം നല്ല വണ്ണം അരച്ച് എടുക്കുക 2 പച്ചമുളക് കീറിയത്,പൈനാപ്പിള്‍ കഷണങ്ങള്‍ മഞ്ഞള്‍പ്പൊടി,മുളക്‌പൊടി ഇവ ചേര്‍ത്ത് കുറച്ച് വെള്ളവും ചേര്‍ത് വേവിക്കാന്‍ വക്കുക. കഷണങ്ങള്‍ നന്നായി വെന്ത് വെള്ളം ഒക്കെ ഏകദെശം വറ്റി വരുമ്പോള്‍ അരപ്പ് ചേര്‍ത്ത്, പാകത്തിനു ഉപ്പും ചേര്‍ത്ത് ഇളക്കി അടച്ച് വച്ച് വേവിച്ച് തിള വന്ന ശേഷം തൈരു കട്ടയില്ലാതെ ഉടച്ച് ചേര്‍ത്ത് ഇളക്കി തീ ഓഫ് ചെയ്യാം ( തൈരു ചേര്‍ത്ത് തിളക്കണ്ട.ഒന്ന് ചെറുതായി ചൂടായാല്‍ മതി.മീഡിയം പുളിയുള്ള തൈരു ആണു നല്ലത്.
ശേഷം ഉലുവാ പൊടി,കുരുമുളക് പൊടി ഇവ മേലെ തൂകാം. ഇനി പാനില്‍ കുറച്ച് എണ്ണ ചൂടാക്കി കടുക്, വറ്റല്‍ മുളക്, കറിവേപ്പില ഇവ താളിച്ച് കറിയിലെക്ക് ചേര്‍ത്ത് ഇളക്കി ഉപയോഗിക്കാം.താളിക്കുമ്പോള്‍ ലേശം ഉലുവ കൂടെ വേണെല്‍ ചേര്‍ക്കാം. മധുരം വേണമെന്ന് ഉണ്ടെങ്കില്‍ കുറച്ച് പഞ്ചസാര കൂടെ ചേര്‍ക്കാവുന്നതാണ്. അപ്പൊ പൈനാപ്പിള്‍ പുളിശ്ശെരി തയ്യാര്‍.
Post Your Comments