കൊച്ചി: സംസ്ഥാനത്തുണ്ടായ കനത്ത മഴയിൽ 8316 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനെ അറിയിച്ചു. പ്രളയക്കെടുതി നേരിടാന്‍ 1220 കോടി അടിയന്തരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിന് നിവേദനം സമർപ്പിച്ചു. വീണ്ടും കേന്ദ്രസംഘത്തെ അയക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സർക്കാർ മികച്ച രീതിയിലാണ് ദുരന്തത്തെ നേരിട്ടതെന്നും കേന്ദ്രത്തിന്റെ പൂർണപിന്തുണ ഉറപ്പ് നൽകുന്നുവെന്നും രാജ്‌നാഥ് സിംഗ് അറിയിച്ചു.
Also Read: ഇടമലയാർ ഡാമിന്റെ ഒരു ഷട്ടർ കൂടി തുറന്നു : പുറത്തുവിടുന്നത് 3,00,000 ലീറ്റർ വെള്ളം
Post Your Comments