അബുദാബി: യു.എ.ഇ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. സൗദി അറേബ്യയില്‍ ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതോടെയാണ് അവധി പ്രഖ്യാപിച്ചത്. പൊതുമേഖലയ്ക്ക് ഏഴ് ദിവസത്തെ അവധിയാണ് മന്ത്രിമാരുടെ കൗണ്‍സില്‍ പ്രഖ്യപിച്ചിരിരിക്കുന്നതെന്ന് യു.എ.ഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു.
ALSO READ: പ്രവാസികള്‍ക്ക് ശുഭവാര്‍ത്തയുമായി യു.എ.ഇ മന്ത്രാലയം
ആഗസ്റ്റ് 19 മുതലാണ് യു.എ.ഇയിലെ പൊതുമേഖലാ അവധി ആരംഭിക്കുന്നത്. സ്വകാര്യ മേഖലയിലെ അവധി ദിനങ്ങള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ദുല്‍ഹജ്ജ് ആഗസ്റ്റ് 12 ന് ആരംഭിക്കുന്നതിനാല്‍ ബലിപെരുന്നാള്‍ ആഗസ്റ്റ് 21 നായിരിക്കുമെന്ന് സൗദി അറേബ്യ സുപ്രീംകോടതി പ്രഖ്യാപിച്ചിരുന്നു. സൗദി അറേബ്യ 11 ദിവസത്തെ ബലിപെരുന്നാള്‍ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
റാസൽ ഖൈമയിൽ ഓഗസ്റ്റ് 20 നാണ് അവധി ആരംഭിക്കുന്നത്. ഓഗസ്റ്റ് 23 വരെയാണ് അവധി.
Post Your Comments