Latest NewsInternational

ബുര്‍ഖ ധരിച്ചെത്തിയ യുവതിയെ തീവ്രവാദിയാക്കി ബസ് ഡ്രൈവര്‍

ലണ്ടന്‍: ബുര്‍ഖ ധരിച്ചെത്തിയ യുവതിയെ തീവ്രവാദിയാക്കി ചിത്രീകരിച്ച് ബസ് ഡ്രൈവര്‍ അപമാനിച്ചു. ബുര്‍ഖ ധരിയ്ക്കുന്നവരെ പേടിയാണ്. അതിനാല്‍ യുവതിയോട് ബുര്‍ഖ മാറ്റണമെന്ന് ബസ് ഡ്രൈവര്‍ ആവശ്യപ്പെട്ടു. ലണ്ടനിലാണ് സംഭവം. ബസില്‍ ബോംബ് വയ്ക്കുമോയെന്നറിയാന്‍ യുവതിയുടെ മുഖം കാണണമെന്നായിരുന്നു ഡ്രൈവര്‍ വാദം ഉന്നയിച്ചത്. രണ്ടു വയസ് പ്രായമുള്ള തന്റെ കുട്ടിയോടൊപ്പം യാത്ര ചെയ്യാനെത്തിയ യുവതിയോട് ഈ ലോകം അപകടകരമാണെന്നും അയാള്‍ പറഞ്ഞു.

ഇരുപതുകാരിയായ യുവതി ഈസ്റ്റണില്‍ നിന്ന് ബ്രിസ്റ്റോളിലേക്ക് പോകാനാണ് എത്തിയത്. യുവതി പേടിപ്പെടുത്തുന്നുവെന്ന് യാത്രയില്‍ ഉടനീളം ഡ്രൈവര്‍ പറഞ്ഞു കൊണ്ടിരുന്നു. ബോംബുമായി യുവതി യാത്ര ചെയ്യുകയാണെന്നായിരുന്നു ഡ്രൈവറിന്റെ വാദം. യുവതിക്കൊപ്പം കുട്ടിയുണ്ടായിരുന്നിട്ടും ഇത് ആവര്‍ത്തിച്ചതായി ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി.

സംഭവത്തിന് ശേഷം സ്വകാര്യ ബസ് കമ്പനിയായ ഫസ്റ്റ് ബസ് യുവതിയോട് മാപ്പ് പറഞ്ഞു.തങ്ങളുടെ ഡ്രൈവര്‍ ചെയ്തത് വലിയ തെറ്റാണെന്നും നടപടികള്‍ സ്വീകരിക്കുമെന്ന ഉറപ്പും ബസ് കമ്പനി നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button