ന്യൂഡല്‍ഹി: യാത്രക്കാര്‍ക്ക് നല്‍കിവരുന്ന സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ റെയിൽവേ നിർത്തലാക്കുന്നു. റെയില്‍വെ അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. സെപ്റ്റംബര്‍ ഒന്നോടെ ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ത്തലാക്കുമെന്നാണ് സൂചന. സെപ്റ്റംബര്‍ ഒന്നിനുശേഷം ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ആവശ്യമുണ്ടെങ്കില്‍ മാത്രം തിരഞ്ഞെടുത്താൽ മതിയാകും.
Read also: വിമാനങ്ങളിലെ രീതി പിന്തുടര്‍ന്ന് തീവണ്ടികളിലെ ശുചിത്വം ഉറപ്പാക്കാൻ റെയിൽവേ
2017 മുതലാണ് റെയില്‍വേ യാത്രികര്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കിത്തുടങ്ങിയത്. യാത്രയ്ക്കിടെ മരണം സംഭവിച്ചാൽ പരമാവധി പത്ത് ലക്ഷം രൂപ വരെ ഇൻഷുറൻസ് തുകയായി ലഭിക്കും. വൈകല്യമുണ്ടായാല്‍ 6.5 ലക്ഷം രൂപയും പരിക്കേറ്റാല്‍ രണ്ടുലക്ഷം രൂപയുമാണ് നല്‍കിയിരുന്നത്.
Post Your Comments