ന്യൂഡല്‍ഹി: വിമാനങ്ങളിലെ രീതികള്‍ പിന്തുടര്‍ന്ന് തീവണ്ടികളിലെ ശുചിത്വം ഉറപ്പാക്കാനൊരുങ്ങി റെയിൽവേ. ഇതിന്റെ ഭാഗമായി തീവണ്ടികളില്‍നിന്ന് ഭക്ഷണം കഴിച്ചശേഷം അവശിഷ്ടങ്ങള്‍ ജീവനക്കാര്‍തന്നെ എടുത്തുകൊണ്ടുപോകും. ഇക്കാര്യങ്ങൾ സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലൊഹാനി ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. ജൂലായ് 17 ന് ചേര്‍ന്ന റെയില്‍വെ ബോര്‍ഡ് അംഗങ്ങളുടെയും ഡിവിഷന്‍തല ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഇത്തരത്തിലൊരു നിർദേശം ഉയർന്നുവന്നത്.
Read also: ഇന്ത്യൻ റെയിൽവേയിൽ അടിമുടി മാറ്റങ്ങൾ വരുന്നു
ഭക്ഷണം കഴിച്ച പാത്രങ്ങള്‍ യാത്രക്കാര്‍ സീറ്റുകള്‍ക്കടിയില്‍ ഉപേക്ഷിക്കുന്നതും അവശിഷ്ടങ്ങള്‍ നിലത്ത് ചിതറിക്കിടക്കുന്നതും സാധാരണമാണ്. പുതിയ തീരുമാനത്തിലൂടെ ഇത് ഒഴിവാക്കാനാകുമെന്നാണ് കരുതുന്നത്. ജീവനക്കാര്‍തന്നെ പ്രത്യേക ബാഗുമായി യാത്രക്കാരുടെ അടുത്തെത്തുകയും അവശിഷ്ടങ്ങളും പാത്രങ്ങളും ശേഖരിക്കുകയും ചെയ്യുന്ന രീതിയാണ് റെയില്‍വെ സ്വീകരിക്കുന്നത്.
Post Your Comments