ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിനിടെ വാതുവെപ്പിന് ശിക്ഷിക്കപ്പെട്ട പാകിസ്ഥാൻ താരം ഷഹ്സൈബ് ഹസനു വീണ്ടും എട്ടിന്റെ പണി. ഒരു വര്ഷം മുൻപ് കേസിൽ ശിക്ഷിക്കപ്പെട്ടപ്പോൾ താരത്തിനു ഒരു വര്‍ഷത്തെ വിലക്കും പത്ത് ലക്ഷം പാക്കിസ്ഥാന്‍ രൂപയുമാണ് പിഴയായി വിധിച്ചിരുന്നത്. എന്നാൽ ഇപ്പോള്‍ അത് നാല് വര്‍ഷമായി ഉയര്‍ത്തിയിരിക്കുകയാണ്. താരം അദ്ദേഹത്തിന് പിഴയായി ലഭിച്ച പത്ത് ലക്ഷം പാകിസ്ഥാൻ രൂപയുടെ ശിക്ഷയ്‌ക്കെതിരെ അപ്പീൽ പോയതാണ് ജഡ്ജിയെ ചൊടിപ്പിച്ചത്.
Also Read: വിയറ്റ്നാം ഓപ്പണ്‍: അജയ് ജയറാം സെമിയിൽ, ഋതുപർണ ദാസ് പുറത്ത്
ജസ്റ്റിസ് ഹമീദ് ഹസ്സൻ പിഴ അതേ പോലെ നിലനിര്‍ത്തിയ ശേഷം വിലക്ക് നാല് വര്‍ഷമാക്കി ഉയര്‍ത്തുകയാണ് ചെയ്തത്. ഒരു വര്‍ഷത്തെ വിലക്കിന്റെ കാലാവധി കഴിഞ്ഞുനിന്നിരുന്ന താരത്തിനു എട്ടിന്റെ പണിയാൻ ജഡ്ജി കൊടുത്തത്. ഇനി മൂന്ന് വര്‍ഷം കൂടി താരത്തിന് കളത്തിന് പുറത്തിരിക്കേണ്ടി വരും.
Post Your Comments