കൊച്ചി: മെഡിക്കൽ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് ചുക്കാൻ പിടിച്ച് ജനപക്ഷം. കിഡ്നി, കരൾ ശസ്ത്രക്രിയയ്ക്ക് പകുതിയിൽ കൂടുതൽ വിലക്കുറവിൽ നടത്തനുള്ള പദ്ധതി ആസ്റ്റർ മെഡ്സിറ്റിയുമായി ചേർന്ന് ജനപക്ഷം രൂപീകരിക്കുകയായിരുന്നു. ജനപക്ഷം നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ ആശുപത്രിയധികൃതർ വിലകുറഞ്ഞ ശസ്ത്രക്രിയകൾക്ക് സന്നദ്ധത അറിയിച്ചത്.
Also Read: കേരളത്തിലെ മഴക്കെടുതി; പ്രവാസി മലയാളികൾ ആശങ്കയിൽ
മറ്റ് ആശുപത്രികളിൽ 15 ലക്ഷത്തോളം ചിലവ് വരുന്ന കിഡ്നി ശസ്ത്രക്രിയ ഇനി 5 ലക്ഷം രൂപയ്ക്കും 30 ലക്ഷം രൂപ ചിലവ് വരുന്ന കരൾ ശസ്ത്രക്രിയയ്ക്ക് 12 മുതൽ 15 ലക്ഷം രൂപയ്ക്ക്ക് ആസ്റ്റർ മെഡ്സിറ്റിയിൽ ചെയ്യാനാകുമെന്ന് ജനപക്ഷത്തിലെ ബെന്നി ജോസഫ് ഫേസ്ബുക് ലൈവിൽ പറഞ്ഞു. കൂടാതെ ജനമിത്ര എന്ന പേരിൽ ലാഭമില്ലാതെ തുടങ്ങാൻ പോകുന്ന മെഡിക്കൽ ഷോപ്പുകളെകുറിച്ചും അദ്ദേഹം ലൈവിൽ പറഞ്ഞു. ഇതൊന്നും റിപ്പോർട്ട് ചെയ്യാത്ത മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായാണ് ബെന്നി ജോസഫ് രംഗത്ത് വന്നത്. പത്രമാധ്യമങ്ങൾ മരുന്ന് മാഫിയകളെ പിന്തുണയ്ക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം.
Post Your Comments