Latest NewsKerala

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൃഷിനാശമാണ് ഉണ്ടായിരുന്നതെന്ന് വി.എസ്.സുനില്‍കുമാര്‍

കാലവർഷം ബാധിച്ച കർഷകർക്കെല്ലാം സർക്കാർ സഹായം ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു

തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൃഷിനാശമാണ് ഇത്തവണ കാലവര്‍ഷത്തില്‍ ഉണ്ടായിരിക്കുന്നതെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍. കേരളത്തിൽ ഉണ്ടായ മഴക്കെടുതിയും നാശനഷ്ടങ്ങളും ദേശിയ ദുരന്തമായി കേന്ദ്രം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാലവർഷം ബാധിച്ച കർഷകർക്കെല്ലാം സർക്കാർ സഹായം ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇത്തവണ കാലവർഷം ഏറ്റവും ബാധിച്ചതും നാശനഷ്ടം ഉണ്ടാക്കിയതും കർഷകർക്കാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

Also Read: ജലപ്രവാഹം എറണാകുളത്തേക്ക്: സുരക്ഷാ മുൻകരുതലുകളുമായി അധികൃതർ

സംസ്ഥാനത്തെങ്ങും കനത്ത മഴ തുടരുകയാണ്. ഇടുക്കി അണക്കെട്ട് അടക്കം 24 അണക്കെട്ടുകളാണ് സംസ്ഥാനത്ത് തുറന്നത്. ഇതോടെ അനുബന്ധ നദികൾ കരകവിഞ്ഞൊഴുകിയതോടെ നിരവധി കുടുംബങ്ങളെയും കർഷകരെയുമാണ് ദുരിതത്തിലാക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button