Latest NewsKerala

ജലപ്രവാഹം എറണാകുളത്തേക്ക്: സുരക്ഷാ മുൻകരുതലുകളുമായി അധികൃതർ

ആലുവ: ചെറുതോണി അണക്കെട്ടിന്‍റെ എല്ലാ ഷട്ടറുകളും തുറന്നതോടെ പെരിയാർ ചെറുതോണി പാലം കവിഞ്ഞൊഴുകിയിരിക്കുകയാണ്. തടിയമ്പാട്, കരിമ്പ, പാംപ്ലാ വനമേഖല പിന്നീട്ട് ജനവാസമേഖലയിലേക്ക് ഒഴുകുന്ന ജലപ്രവാഹം ലോവർ പെരിയാർ, ഭൂതത്താൻകെട്ട് അണക്കെട്ടുകൾ കടന്ന് എറണാകുളത്തേക്ക് എത്താൻ അധികം വൈകില്ല. അഞ്ച് മണിയോടെ ജലപ്രവാഹം എറണാകുളത്ത് വന്‍തോത്തില്‍ എത്തുമെന്നാണ് നിഗമനം.

Also Read: ഇടുക്കി-ചെറുതോണി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും ഉയര്‍ത്തി : പുറത്തേയ്ക്ക് ഒഴുകുന്നത് അഞ്ച് ലക്ഷം ലിറ്റര്‍ വെള്ളം

സമീപ പ്രദേശങ്ങളിലെല്ലാം സുരക്ഷാ മുൻകരുതലുകൾ നൽകിയിട്ടുണ്ട്. ആർമി എഞ്ചിനിയിനിംഗ് വിഭാഗത്തിന്റെ സംഘം എറണാകുളത്ത് രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്. പൊലീസിനും അഗ്നിനിവാരണസേനയ്ക്കുമൊപ്പം 32 അംഗ സംഘം രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകും.
അടിയന്തര സാഹചര്യം ഉണ്ടായാല്‍ നാവിക സേനയുടെയും കമ്പനി ദുരന്ത നിവാരണ പ്രതികരണ സേനയുടെയും സഹായം തേടും.

Also Read: ചെറുതോണി ഡാമിന്‍റെ നാലും അഞ്ചും ഷട്ടറുകൾ തുറന്നു

വലിയ ജനസാന്ദ്രതയുള്ള കൊച്ചിയിലെ പ്രദേശങ്ങളിലേക്ക് ജലപ്രവാഹം എത്തുമ്പോൾ ജനജീവിതത്തെ
എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് അധികൃതർ. തീരപ്രദേശങ്ങളിലുള്ളവർക്ക് ഒഴിഞ്ഞുപോകാൻ നിർദ്ദേശം കൊടുത്തിട്ടുണ്ട്. കുടിവെള്ള വിതരണം അടക്കം തടസ്സപ്പെട്ടാൽ പകരം സംവിധാനം ഒരുക്കാനും ജില്ലാഭരണകൂടം തയ്യാറെടുക്കുന്നുണ്ട്. എല്ലാ സുരക്ഷാ മുൻകരുതലുതകളും സുസജ്ജമാണെന്നാണ് നിലവിലുള്ള റിപ്പോർട്ടുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button