1947 ൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം, ഇന്ത്യൻ കാർഷികമേഖല പൂർണമായും അതിന്റെ അധപതനത്തിൽ എത്തിയിരുന്നു. അതുകൊണ്ടുതന്നെ സാമ്പത്തികമായും ഇന്ത്യയുടെ സ്ഥാനം ഏറ്റവും താഴ്ന്ന നിലയിൽത്തന്നെയായിരുന്നു. ആ കാലഘട്ടങ്ങളിൽ കാർഷിക രംഗത്ത് ജന്മിത്തവും, വേണ്ട വിധത്തിലുള്ള ഉപകരണ ശ്രോതസ്സ് ഇല്ലായ്മയും കൃഷി ഉൽപ്പാദനക്കുറവും ഉണ്ടായിരുന്നതുകൊണ്ടുതന്നെ കാർഷിക മേഖലയ്ക്ക് വളരാൻ സാധിച്ചില്ല.
അതിന്റെ ഫലമായി ഗ്രാമീണ ഇന്ത്യ വ്യാപകമായ തൊഴിലില്ലായ്മയിലേക്ക് കൂപ്പുകുത്തുകയാണുണ്ടായത് . എന്നാൽ സ്വാതന്ത്ര്യത്തിനുശേഷമുള്ള കാലഘട്ടത്തിൽ ഗവൺമെന്റിന്റെ ആദ്യത്തെ ദൗത്യം ആധുനിക രീതിയിലുള്ള കാർഷികമേഖലയിലെ വളർച്ചാ പ്രക്രിയകൾ ആരംഭിക്കുക എന്നതായിരുന്നു.
സാങ്കേതികവും സ്ഥാപനപരവുമായ മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ കാർഷികവത്ക്കരണത്തിന്റെ നവീകരണം ആവശ്യമായിരുന്നു.1990-കളുടെ മധ്യത്തോടെ കാർഷിക മേഖലയിലും അനുബന്ധ മേഖലകളിലും ചലനാത്മകത ഉണ്ടാകാൻ തുടങ്ങി. പത്താം പഞ്ചവത്സര പദ്ധതിയുടെ (2002-07) മധ്യത്തിൽ കാർഷിക മേഖലയിൽ ഉണ്ടായ മാറ്റങ്ങൾ വിലയിരുത്തപ്പെട്ടിരുന്നു.
അതുകൊണ്ട്, പിന്നീടുള്ള വർഷങ്ങളിൽ കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കാൻ വിവിധ നയ നടപടികൾ സ്വീകരിച്ചു. 2004, (ബി) ദേശീയ കൃഷി നയം, 2000, (ബി) വിശേഷ് കൃഷി ഉപാജ് യോജന, 2004, (സി) ദേശീയ ഹോർട്ടികൾച്ചർ മിഷൻ, 2005, (ഡി) കർഷകർക്കുള്ള ദേശീയ നയം, 2007, (ഇ) സമഗ്രമായ ജില്ലാ കൃഷി 2007, (എഫ്) രാഷ്ട്രീയ കൃഷി വികാസ് യോജന, 2007, (ജി) ദേശീയ ഭക്ഷ്യ സുരക്ഷാ മിഷൻ തുടങ്ങി നിരവധി പദ്ധതികൾ കാർഷിക രംഗത്ത് സർക്കാർ ആവിഷ്ക്കരിച്ചു.
ഇന്ത്യൻ കാർഷിക മേഖലയിൽ ഇപ്പോൾ നടക്കുന്ന പുരോഗതി ഗ്രാമീണ ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ പരിവർത്തനത്താലുണ്ടായതാണ് . കാർഷിക നവീകരണത്തിനും ഗ്രാമീണ ജനതയുടെ ജീവിതനിലവാരം ഉയർത്തുന്നതിനുമായി പ്രധാന പരിഷ്കാര നടപടികൾ ഇന്ത്യ സ്വീകരിച്ചു. വിവിധ പദ്ധതികൾ ഏറ്റെടുത്ത് ഗ്രാമീണ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താൻ തയ്യാറായി.
കർഷകരിൽ ഏറെയും ദരിദ്രരായതുകൊണ്ടുതന്നെ കീടനാശിനികളുടെ വില സർക്കാർ ഗണ്യമായി കുറച്ചു. കാർഷിക ഉത്പന്നങ്ങൾക്ക് കർഷകർ അർഹിക്കുന്ന വില നൽകി. സാമ്പത്തിക നേട്ടം എളുപ്പത്തിൽ ഉണ്ടാക്കാവുന്ന കൃഷികൾ അതായത് കശുവണ്ടി, പരുത്തി ,കരിമ്പ് തുടങ്ങിയ കൃഷികൾ കൂടുതൽ ചെയ്യാൻ ആരംഭിച്ചു.ഇത്തരത്തിൽ കാർഷിക രംഗത്തെ അങ്ങേയറ്റം വികസനത്തിൽ എത്തിക്കാൻ സർക്കാരിന്റെ പദ്ധതികൾക്ക് സാധിക്കുകയും ചെയ്തു.
Post Your Comments