Festivals

സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ അതിവേഗ പാതയിലേക്ക്

അടിത്തറ ഭദ്രമാക്കുന്നതിലും പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിലും

സ്വാതന്ത്ര്യത്തിന് ശേഷം ഏറ്റവും വേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ നിലവിൽ മാറിക്കഴിഞ്ഞിരിക്കുകയാണ് . കുറഞ്ഞ വളര്‍ച്ച, കൂടിയ പണപ്പെരുപ്പം, ഉല്‍പാദനക്ഷമതക്കുറവ് എന്ന സ്ഥിതി മാറ്റി സാമ്പത്തിക അടിത്തറ കരുത്തുറ്റതാക്കിത്തീര്‍ത്തു എന്നു മാത്രമല്ല, രാജ്യത്തെ വളര്‍ച്ചയുടെ പുതിയ തലത്തിലേക്കുയര്‍ത്തുകയും ചെയ്തു.

മൊത്ത ആഭ്യന്തര ഉല്‍പാദനം ലോകത്തിലെ ബൃഹത്തായ സമ്പദ്‌വ്യവസ്ഥകളിലെ ഏറ്റവും കൂടിയ നിരക്കായ 7.4 ശതമാനമാണ്. അടുത്ത് അഞ്ചുവര്‍ഷത്തിനകം ഇന്ത്യയുടെ വളര്‍ച്ച ഇനിയും ഉയരുമെന്ന് വിവിധ റേറ്റിങ് ഏജന്‍സികളും ബുദ്ധിജീവികളും പ്രവചിച്ചുകഴിഞ്ഞു.

അടിത്തറ ഭദ്രമാക്കുന്നതിലും പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിലും നിലവിലെ ഗവണ്‍മെന്റ് വിജയിച്ചതോടെ ഇന്ത്യയുടെ റേറ്റിങ് ‘സ്‌റ്റേബിള്‍’ എന്നതില്‍നിന്ന് ‘പോസിറ്റീവ്’ എന്നതിലേക്ക് മൂഡീസ് ഉയര്‍ത്തി. ‘ബ്രിക്‌സി’നു തുടക്കമിട്ടപ്പോള്‍ സാമ്പത്തികരംഗത്തെ പ്രകടനം മോശമായതിനാല്‍ ഇന്ത്യയെ കൂട്ടത്തില്‍ കൂട്ടാന്‍ കൊള്ളില്ലെന്ന വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍, ബ്രിക്‌സിനെ മുന്നോട്ടു നയിക്കുന്നതു തന്നെ ഇന്ത്യയാണ്.

ഉല്‍പാദനരംഗത്തു ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചതോടെ വ്യാവസായികോല്‍പാദന സൂചിക ഈ വര്‍ഷം 2.1 ശതമാനം ഉയര്‍ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button