ന്യൂഡല്‍ഹി: ഇന്ന് ജയില്‍ നിറയ്ക്കല്‍ സമരം. ദലിത്, എക്‌സ് സര്‍വീസ്‌മെന്‍ തുടങ്ങിയ വിഭാഗക്കാരുടെ പിന്തുണയോടെ സി.ഐ.ടി.യുവിന്റെയും അഖിലേന്ത്യാ കിസാന്‍ സഭയുടെയും നേതൃത്വത്തിലുള്ള ജയില്‍ നിറക്കല്‍ സമരമാണ് ഇന്ന് നടക്കുക. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക, തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് ഡല്‍ഹിയില്‍ സമരം നടക്കുന്നത്.
Also Read : കെഎസ്ആര്‍ടിസിയില്‍ ‘ഒരു തച്ചങ്കരി യുഗം’ പിറവിയെടുക്കുമ്പോള്‍ സിഐടിയു പിറുപിറുക്കുന്നു
ഡല്‍ഹിയില്‍ നടക്കുന്ന സമരത്തില്‍ പ്രമുഖ നേതാക്കളും അറസ്റ്റ് വരിക്കുന്നുണ്ട്. പ്രതിഷേധ പ്രകടനമായി എത്തുന്ന സമരക്കാര്‍ വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ അറസ്റ്റ് വരിക്കും. പ്രധാനമായും രാജ്യത്തെ 400 ജില്ലകള്‍ കേന്ദ്രീകരിച്ചാണ് സമരം നടക്കുക. സമരത്തിന്റെ ഭാഗമായി കിസാന്‍ സഭ ശേഖരിച്ച 10 കോടിയോളം ഒപ്പുകള്‍ ജില്ലാ ഭരണാധികാരികള്‍ വഴി പ്രധാനമന്ത്രിക്ക് നല്‍കും.
Post Your Comments