Kerala

കെഎസ്ആര്‍ടിസിയില്‍ ‘ഒരു തച്ചങ്കരി യുഗം’ പിറവിയെടുക്കുമ്പോള്‍ സിഐടിയു പിറുപിറുക്കുന്നു

തിരുവനന്തപുരം: ടോമിന്‍ തച്ചങ്കരിയെത്തിയതോടെ കെഎസ്ആര്‍ടിസി മെച്ചപ്പെട്ട് വരികയാണ്. ചില പരിഷ്‌കാരങ്ങളും മറ്റും നടത്തി കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്തിയെടുക്കാന്‍ അദ്ദേഹം ആത്മാര്‍ത്ഥമായി ശ്രമിക്കുന്നുമുണ്ട്. എന്നാല്‍ ഇത് സിഐടിയുവിന് അത്ര പിടിക്കുന്നില്ല. തച്ചങ്കരിക്കെതിരെ കുറ്റപത്രം തയ്യാറാക്കാന്‍ സി.ഐ.ടി.യു. ഫ്രാക്ഷന്‍ യോഗം ചേരാന്‍ ഒരുങ്ങുകയാണ്.

തച്ചങ്കരിയെ തുടരാനനുവദിച്ചാല്‍ സിഐടിയുവിന്റെ നിയന്ത്രണത്തിലുള്ള കെഎസ്ആര്‍ടി എംപ്ലോയീസ് അസോസിയേഷനില്‍നിന്നു ജീവനക്കാര്‍ അകലുമെന്ന നേതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്നു യോഗം ചേരാന്‍ തീരുമാനമായത്.

read also: രണ്ടും കല്‍പ്പിച്ച് ടോമിന്‍ തച്ചങ്കരി കെഎസ്ആര്‍ടിസി ഗോദയിലേയ്ക്ക്

കോര്‍പ്പറേഷന്റെ ആസ്ഥാന ഓഫീസില്‍ സ്ഥിരസാന്നിധ്യമായിരുന്ന സംസ്ഥാന നേതാക്കളെ സ്ഥലംമാറ്റിയതും ജീവനക്കാര്‍ക്ക് അസോസിയേഷന്റെ ശിപാര്‍ശ ഇല്ലാതെ സൗകര്യപ്രദമാകുന്ന സ്ഥലത്തേക്ക് സ്ഥലം മാറ്റിയതും തച്ചങ്കരിക്കെതിരെ വാളെടുക്കാന്‍ യൂണിയനെ പ്രേരിപ്പിക്കുന്നു.

മാസാവസാന പ്രവൃത്തി ദിനങ്ങളില്‍ തന്നെ ശമ്പളം നല്‍കിയതോടെ ജീവനക്കാര്‍ തച്ചങ്കരിയെ പിന്തുണയ്ക്കുകയാണ്. ഇതോടെയാണ് സിഐടിയു ഫ്രാക്ഷന്‍ ചേരാന്‍ ഒരുങ്ങിയത്. ഇന്നു തിരുവനന്തപുരത്തു ചേരുന്ന യോഗത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കെഎസ്ആര്‍ടിഇഎ പ്രസിഡന്റും ഇടതു മുന്നണി കണ്‍വീനറുമായ വൈക്കം വിശ്വന്‍, ആനത്തലവട്ടം ആനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നാണു സൂചന.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button