പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പമ്പ അണക്കെട്ട് നിറഞ്ഞതിനാൽ അതീവ ജാഗ്രതാ നിര്‍ദേശം (റെഡ് അലര്‍ട്ട്) പുറപ്പെടുവിച്ചു. ജലനിരപ്പ് 986 മീറ്റർ കടന്നിരിക്കുകയാണ്. അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ് 986.33 മീറ്ററാണ്. മഴയുടെയും നീരൊഴുക്കിന്റെയും അടിസ്ഥാനത്തില്‍ 100 ക്യുമെക്സ് തോതില്‍ ജലം ഷട്ടർ തുറന്ന് ഒഴുക്കിവിടാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനാൽ പമ്പ ഡാമിന്റെ താഴെയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും പമ്പ നദിയുടെ ഇരുകരയിലുള്ളവരും ശബരിമല തീര്‍ഥാടകരും അതീവജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
Read also: വീണ്ടും ആശങ്ക; ഷട്ടർ തുറന്നിട്ടും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു
കക്കി-ആനത്തോട് ഡാമിലേക്ക് ഒഴുകിവരുന്ന അധികജലം പുറത്തുകളയുന്നതിനായി ആനത്തോട് ഡാമിന്റെരണ്ട് ഷട്ടറുകൾ 7.5 സെ.മീ വീതം ഉയര്‍ത്തി അധികജലം കക്കി ആറിലേക്ക് ഒഴുക്കി വിടുകയാണ്. ജലനിരപ്പ് കൂടുതൽ ഉയർന്നാൽ കൂടുതൽ ഷട്ടറുകൾ ഉയർത്താൻ സാധ്യതയുണ്ട്.
Post Your Comments