പാലക്കാട്: കനത്ത മഴയെ തുടര്‍ന്ന് മലമ്പുഴ ഡാമിന്റെ ഷട്ടര്‍ വീണ്ടും ഉയര്‍ത്തി. ഡാമില്‍ ജല നിരപ്പ് ഉയരുന്നതിനാല്‍ ഡാമിന്റെ ഷട്ടര്‍ 150 സെന്റീമീറ്ററായി ഉയര്‍ത്തി. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായതിനെ തുടര്‍ന്നാണ് ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തിയത്. പറച്ചാത്തി, എലിവാല്‍, അകമലവാരം തുടങ്ങിയ സ്ഥലങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. രാത്രി ഘട്ടം ഘട്ടമായാണ് ഷട്ടര്‍ ഉയര്‍ത്തിയത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. ഇതോടെ ആശങ്കയിലായത് ഭാരതപ്പുഴയുടേയും മറ്റും സമീപമുള്ള ജന്ങളാണ്.
കാലവര്‍ഷം കനത്തതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ക്രമാതീതമായി ഉയരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചോടെ അണക്കെട്ടിലെ ജലനിരപ്പ് സമുദ്ര നിരപ്പില്‍ നിന്നും 2398.20 അടിയിലെത്തി. ബുധനാഴ്ച രാവിലെ അണക്കെട്ടിലെ ജലനിരപ്പ് 2396.58 അടിയായിരുന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഇന്നലെ 128 മില്ലിമീറ്റര്‍ മഴ ലഭിച്ചു. പരീക്ഷണ തുറക്കല്‍ (ട്രയല്‍ റണ്‍) നടത്താനാണു സര്‍ക്കാരിന്റെ തീരുമാനം.
Also Read : അതിരപ്പിള്ളിയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം
ഇതിനായുള്ള ഒരുക്കങ്ങളെല്ലാം ഇടുക്കി, എറണാകുളം ജില്ലാ അധികൃതര്‍ പൂര്‍ത്തിയാക്കി വരികയാണ്.അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 132.80 അടിയായി. അതിനിടെ ജലനിരപ്പ് നിശ്ചിത പരിധിയിലെത്തിയതിനെത്തുടര്‍ന്ന് ഇടമലയാര്‍ അണക്കെട്ട് തുറന്നു. ഡാമിന്റെ നാലു ഷട്ടറുകള്‍ ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് തുറന്നത്. പെരിയാറില്‍ ഒന്നരമീറ്റര്‍വരെ ജലനിരപ്പുയര്‍ന്നേക്കാമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 164 ഘനമീറ്റര്‍ ജലമാണ് തുറന്നു വിടുക.
Post Your Comments