Latest NewsKerala

മഴ കനത്തതോടെ ഡാമുകള്‍ തുറക്കുന്നു: വരുന്നത് പ്രളയമഴ, ഉരുൾപൊട്ടൽ ജാഗ്രത നൽകി അധികൃതർ, നെഞ്ചിടിപ്പില്‍ കേരളം

മഴ കനക്കാൻ തുടങ്ങിയതോടെ ഡാമുകളുടെ ഷട്ടറുകള്‍ ഓരോന്നായി തുറന്നു തുടങ്ങിയിരിക്കുന്നു. പാലക്കാട് ജില്ലയില്‍ വരും ദിവസങ്ങളില്‍ കാലവര്‍ഷം ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

നിലവില്‍ യെല്ലോ അലേര്‍ട്ടിലാണ്. പമ്പ, മണിമല, അച്ചൻകോവില്‍ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. ശബരിമല വനപ്രദേശങ്ങളില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ കക്കി, പമ്പ, മൂഴിയാര്‍, ആനത്തോട് അണക്കെട്ടുകളില്‍ വെള്ളം ഉയര്‍ന്നു. പല അണക്കെട്ടുകളും സംഭരണശേഷിയോട് അടുത്ത് നില്‍ക്കുന്നു.

ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള സ്ഥലങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ മുൻകൂട്ടി നല്‍കിയിട്ടുണ്ട്. അതേസമയം, ബിപോർജോയ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചതോടെ ഗുജറാത്തിൽ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. അതേസമയം, ഇന്നത്തോടെ തീവ്രത കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. രാജസ്ഥാൻ, ഡൽഹി, ഹരിയാന എന്നിവിടങ്ങൾ കനത്ത ജാഗ്രതയിലാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button