ഷേംഷാര് : സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ് പരീസ എന്ന ഇറാനിയന്‍ ഫോട്ടോ ജേണലിസ്റ്റ്. ഷേംഷാറിലെ വട്ടാനി സ്റ്റേഡിയത്തില്‍ നടക്കുന്ന പുരുഷന്മാരുടെ
നാഷണല്‍ ലീഗ് ടൂര്‍ണമെന്റ് കവര്‍ ചെയ്യുന്ന പരീസയുടെ ചിത്രങ്ങളാണ് സാമൂഹ്യമാധ്യമങ്ങളേറ്റെടുത്തിരിക്കുന്നത്. വലിയ ലെന്‍സുമേന്തി കെട്ടിടത്തിനു മുകളില്‍ നിന്ന് ചിത്രങ്ങള്‍ പകര്‍ത്തുന്ന പരീസയുടെ ചിത്രം ഇതിനോടകം വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു.
പുരുഷന്മാരുടെ ഫുട്ബോള്‍ മത്സരം നടക്കുമ്പോള്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാന്‍ പോലും ഇറാനിൽ സ്ത്രീകള്‍ക്ക് അനുവാദമില്ല. എന്നാല്‍ ഫോട്ടോ ജേണലിസ്റ്റായ പരീസ സമീപത്തെ കെട്ടിടത്തിന്റെ മുകളില്‍ കയറിനിന്ന് മത്സരത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തി. പുരുഷന്മാരുടെ ഫുട്ബോള്‍ കളി പകര്‍ത്തുന്ന ഇറാനിലെ ആദ്യത്തെ വനിതയാകും ഒരുപക്ഷെ പരീസ.
Read also:ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികൾക്കും കോച്ചിനും പ്രത്യേക സമ്മാനവുമായി തായ് ഗവണ്മെന്റ്
നിലവിലെ നിയമത്തെ ലംഘിക്കാതെതന്നെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ലിംഗവിവേചനത്തിനെതിരെ തീർത്തും വ്യത്യസ്തമായ ഈ മുന്നേറ്റം വലിയ അഭിനന്ദനങ്ങളാണ് ഏറ്റുവാങ്ങിയിരിക്കുന്നത്. ഇറാനില്‍ ഫുട്ബോളും വോളിബോളും സജീവമാണെങ്കിലും സ്റ്റേഡിയത്തിലിരുന്ന് കളികാണാന്‍ സ്ത്രീകള്‍ക്ക് അനുവാദമില്ല.
Post Your Comments