Latest NewsNewsInternational

പള്ളിപ്പരിസരത്ത് കണ്ട ചീങ്കണ്ണിയെ തന്റെ ബിസിനസ് കാർഡ് നൽകി പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് ക്ഷണിച്ച്‌ പാസ്റ്റര്‍

ഫ്ലോറിഡ: ചീങ്കണ്ണിയെ പള്ളിയിലേക്ക് പ്രാർഥിക്കാൻ വിളിച്ച ഒരു പാസ്റ്ററാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആവുന്നത്. നിങ്ങള്‍ ആരാണെന്നും നിങ്ങള്‍ എങ്ങനെ ഇരിക്കുന്നുവെന്നും പരിഗണിക്കാതെ എല്ലാവരേയും കര്‍ത്താവിന്റെ ഭവനത്തില്‍ സ്വാഗതം ചെയ്യുന്നു. എന്ന വചനം ഏറ്റെടുത്ത് പള്ളിയുടെ പരിസരത്ത് കറങ്ങിക്കൊണ്ടിരുന്ന ഒരു ചീങ്കണ്ണിയെയാണ് പാസ്റ്റർ പള്ളിയിലേക്ക് ക്ഷണിച്ചത്.

Also Read:കെ.സുധാകരനെതിരെ അന്വേഷണം: ഉത്തരവിട്ട് വിജിലന്‍സ്

ഫ്ലോറിഡയിലെ വിക്ടറി ചര്‍ച്ചിൽ ഡാനിയല്‍ ഗ്രിഗറി പള്ളിക്ക് ചുറ്റുമുള്ള പരിസരം സന്ദര്‍ശിച്ച ഒരു ചീങ്കണ്ണിയെ പള്ളിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടാണ് പാസ്റ്റർ സാമൂഹ്യ മാധ്യമങ്ങളിൽ താരമാകുന്നത്. ആരാധനാലയത്തില്‍ ചുറ്റിത്തിരിയുന്നതിനിടയില്‍ പാസ്റ്റര്‍ വാതിലിനടുത്ത് ചീങ്കണ്ണി വരുന്നത് കണ്ടു. പാസ്റ്റര്‍ ഉരഗത്തെ ശ്രദ്ധിക്കുകയും തമാശയായി അഭിവാദ്യം ചെയ്യുകയും ചെയ്തു.

പള്ളിയിലേക്കുള്ള ക്ഷണം
മാത്രമല്ല, ചീങ്കണ്ണിയ്ക്ക് പാസ്റ്റര്‍ ഒരു ബിസിനസ് കാര്‍ഡ് നല്‍കുകയും ചെയ്തിട്ടുണ്ട്. ‘അദ്ദേഹം ഞങ്ങളുടെ പള്ളിയില്‍ വന്നു. അദ്ദേഹത്തിന്റെ ആത്മീയ അവസ്ഥ എന്താണെന്ന് എനിക്കറിയില്ല. ഈ ഗേറ്ററെ ഞാന്‍ പള്ളിയിലേക്ക് ക്ഷണിക്കേണ്ടതുണ്ട്.’ എന്നാണ് പാസ്റ്റര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

നിമിഷ നേരങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തിന്റെ പോസ്റ്റ് വൈറലായി. നിരവധി ലൈക്കുകളും കമന്റുകളുമാണ് പോസ്റ്റിന് ലഭിച്ചത്. ഫ്ലോറിഡ ഫിഷ് ആന്‍ഡ് വൈല്‍ഡ്‌ലൈഫ് കണ്‍സര്‍വേഷന്‍ കമ്മീഷന്‍ പാസ്റ്ററെ വിളിച്ചു. ‘ഞങ്ങള്‍ തീര്‍ച്ചയായും ഇത് പ്രോത്സാഹിപ്പിക്കുന്നു, പക്ഷേ നിങ്ങള്‍ ഒരിക്കലും ഒരു വന്യജീവിയെ ഇതുപോലെ സമീപിക്കരുത്. അത് വളരെ അപകടമാണ്‌’. എന്ന് ഫ്ലോറിഡ ഫിഷ് ആന്‍ഡ് വൈല്‍ഡ്‌ലൈഫ് കണ്‍സര്‍വേഷന്‍ കമ്മീഷനിലെ ആദം ബ്രണ്‍ എന്ന അംഗം അദ്ദേഹത്തോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button