അശാസ്ത്രീയ പല ചികിത്സരീതികളും നിലനിൽക്കുന്ന ഒരു രാജ്യമാണ് നമ്മുടേത്. അത്തരത്തിൽ ഒന്നാണ് മൂത്രപാന ചികിത്സ. രൂക്ഷമായ എതിര്‍പ്പുകളെ തുടര്‍ന്ന് വിവാദ മൂത്രപാന ചികിത്സാകൂട്ടായ്മയില്‍ നിന്ന് കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ് പിന്മാറേണ്ടി വന്നിരിക്കുന്നു. ശാസ്ത്രപ്രചാരകരുടെയും പൊതുജനാരോഗ്യവിദഗ്ധരുടെയും കടുത്ത എതിര്‍പ്പ് ഉയര്‍ന്നതോടെയാണ് മേയര്‍ പിന്മാറിയത്. കോഴിക്കോട് നളന്ദഹാളിലായിരുന്നു മൂത്ര ചികിത്സാ കൂട്ടായ്മ. മേയര്‍ ഇല്ലാതായതോടെ പരിപാടിയില്‍ ജനപങ്കാളിത്തവും കുറഞ്ഞിരുന്നു.
Also Read:കോലീബി സഖ്യം സത്യം; ആർ.ബാലശങ്കറിന്റെ വാദം ശുദ്ധ അസംബദ്ധമെന്ന് ഒ.രാജഗോപാൽ
മൂത്രചികിത്സ എന്നത് കപട ചികിത്സയാണെന്നും മേയറെപ്പോലുള്ള ഒരു വ്യക്തി അതിനെ പ്രോത്സാഹിപ്പിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും ചൂണ്ടിക്കാട്ടിക്കൊണ്ട് ശ്രീ ചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സയന്റിസ്റ്റ് ഡോ. മനോജ് കോമത്തും, കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കീഴിലുള്ള കാപ്‌സ്യൂള്‍ എന്ന സംഘടനയും മേയര്‍ക്ക് കത്തെഴുതിയിരുന്നു. കത്തിലെ ആവശ്യം അംഗീകരിച്ച മേയര്‍ പരിപാടിയില്‍ നിന്ന് പിന്മാറുകയായിരുന്നു. എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായിരുന്നു പി.എന്‍ ദാസിന്റെ അനുസ്മരണം മൂത്ര ചികിസാകൂട്ടായ്മ നടത്തുന്നതാണ് വിവാദത്തിലായത്. അതിനെതുടർന്നാണ് ഈ നടപടികളും മറ്റും ഉണ്ടാകുന്നത്.
Post Your Comments