KeralaLatest News

സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം പതിനാറായി

കനത്ത മഴയിൽ വയനാട് ഒറ്റപ്പെട്ടു

കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴയിൽ 15 പേർ മരിച്ചു. നിർത്താതെ പെയ്യുന്ന മഴയെ തുടർന്ന് വയനാട്ടിലും ഇടുക്കിയിലും കോഴിക്കോടും മലപ്പുറത്തും ഉരുള്‍പൊട്ടി പത്തു പേര്‍ മരിച്ചു.  ഇടുക്കി അടിമാലിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ അഞ്ച്‌ പേര്‍ മരിച്ചു. പുതിയകുന്നേല്‍ ഹസന്‍കുട്ടിയുടെ ഭാര്യ ഫാത്തിമ, മുജീബിന്‍റെ ഭാര്യ ഷെമീന, മക്കളായ ദിയ, നിയ എന്നിവരാണ്‌ മരിച്ചത്. ഹസന്‍കുട്ടിയെയും മകന്‍ മുജീബിനെയും പരുക്കുകളോടെ കണ്ടെത്തി. ഇടുക്കി അടിമാലിയിലും ചേലച്ചുവടിലുമായി ഉരുള്‍പൊട്ടലില്‍ ഏഴുപേരെയാണു കാണാതായിരിക്കുന്നത്. അടിമാലി എട്ടുമുറിയില്‍ അഞ്ചംഗ കുടുംബത്തെയാണ് കാണാതായത്.

ALSO READ: കനത്ത മഴ വയനാട് ഒറ്റപ്പെട്ടു: ഉരുൾപൊട്ടലിൽ ഒരു മരണം: സംസ്ഥാനത്ത് നിരവധി മരണം

കനത്ത മഴയിൽ വയനാട് ഒറ്റപ്പെട്ടു. വൈത്തിരിയിൽ ഉരുൾപൊട്ടി ഒരാൾ മണ്ണിനടിയിൽപ്പെട്ടു. രണ്ട് വീടുകൾ പൂർണമായും ഏഴ് വീടുകള്‍ ഭാഗികമായും തകർന്നു. വൈത്തിരി പൊലീസ് സ്റ്റേഷന്‍റെ മെസ് ഹൗസും തകർന്നു. പാൽ ചുരത്തിലൂടെയുള്ള ഗതാഗതം പൂർണമായും കുറ്റ്യാടി ചുരത്തിലൂടെ ഭാഗികമായും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. വയനാട്ടില്‍ നിന്ന് താഴേക്ക് വരാനുള്ള മൂന്ന് ചുരങ്ങളിലും മണ്ണിടിഞ്ഞ് വീണ് ഗതാഗതം മുടങ്ങി. വയനാട്ടില്‍ 34 ദുരിതാശ്വാസ ക്യാംപുകളിലായി 3000 -തോളം പേര്‍ കഴിയുന്നുണ്ട്. മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള അതീവ ജാഗ്രതാ നിര്‍ദേശമാണ് അധികൃതര്‍ നല്‍കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button