ഭോപ്പാല്‍: ബോതിയയിൽ പീഡനത്തിനിരയായ പതിനെട്ടുകാരി ജീവനൊടുക്കി. ചൊവ്വാഴ്ച രാത്രിയാണ് ആദിവാസി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ രണ്ടുപേര്‍ ചേര്‍ന്നു തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചത്. ഒരാള്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയപ്പോള്‍ ഒപ്പമുണ്ടായിരുന്നയാള്‍ ഇത് മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും പീഡനവിവരത്തെക്കുറിച്ച് പരാതിപ്പെട്ടാൽ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിടുമെന്നും ഇവർ ഭീഷണിപ്പെടുത്തിയിരുന്നു.
Read also: കോടതിയിൽ വിധി പ്രഖ്യാപിച്ചതിന് പിന്നാലെ പീഡനക്കേസിലെ പ്രതി ഓടി രക്ഷപെട്ടു
തുടർന്ന് വീട്ടിലെത്തിയ പെൺകുട്ടി ഇക്കാര്യം അമ്മയോട് പറയുകയും ആത്മഹത്യ ചെയ്യുകയുമായിരുന്നു. പെണ്‍കുട്ടിയുടെ വിവാഹം അടുത്തിടെ ഉറപ്പിച്ചിരുന്നു. വിവാഹം കഴിക്കാനിരുന്ന യുവാവിനോട് പ്രതികളിൽ ഒരാൾ സംഭവത്തെക്കുറിച്ച് വിളിച്ചുപറഞ്ഞിരുന്നു. പ്രതികള്‍ക്കായി തിരച്ചിൽ തുടരുകയാണ്.
Post Your Comments