![](/wp-content/uploads/2018/08/arrest.jpg)
ഭോപ്പാല്‍: കോടതിയിൽ വിധി പ്രഖ്യാപിച്ചതിന് പിന്നാലെ പീഡനക്കേസിലെ പ്രതി ഓടി രക്ഷപെട്ടു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായ വിജയ് സോളങ്കി എന്ന യുവാവാണ് വിധിപ്രഖ്യാപനത്തിന് പിന്നാലെ ഓടിരക്ഷപെട്ടത്. 10 വര്‍ഷം തടവും 7,000 രൂപ പിഴയുമായിരുന്നു ശിക്ഷ. 2015 ല്‍ ആണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സോളങ്കി അറസ്റ്റിലായത്. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നടക്കുകയാണ്.
Read also: പെണ്‍കുട്ടി ഓടുന്ന കാറില്‍ കൂട്ടബലാത്സംഗത്തിനിരയായി
Post Your Comments