ബെയ്ജിങ്: ചൈനയും വടക്കന്‍ കൊറിയയും ടൂറിസം മേഖലയില്‍ സഹകരണം ശക്തമാക്കാന്‍ ഒരുങ്ങുന്നു. നോര്‍ത്ത് കൊറിയയുടെ ജനറല്‍ അഡ്മിനിസ്ട്രേഷന് ഓഫ് സിവില്‍ ഏവിയേഷന്‍, എയര്‍ കൊറിയോ, നോര്‍ത്ത് കൊറിയയുടെ നാഷണല്‍ എയര്‍, എന്നിവയുമായി ബന്ധപ്പെട്ട പ്രതിനിധി സംഘം ജൂലൈയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ടൂറിസം മേഖലയിലെ സഹകരണം സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഉത്തരകൊറിയയുടെ സിവില്‍ ഏവിയേഷന്‍ ഭരണകൂടവും ചൈനയിലെ ഒരു പ്രമുഖ ടൂറിസ്റ്റ് ഏജന്‍സിയിലെ ഉന്നത ഉദ്യോഗസ്ഥരും തമ്മില്‍ നടക്കുന്ന കൂടിക്കാഴ്ച കൊണ്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള ടൂറിസം രംഗത്തെ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുക എന്നതാണ് ലക്ഷ്യം വയ്ക്കുന്നത്.
Also Read: അഗ്നിപർവതം പൊട്ടിത്തെറിച്ചു
Post Your Comments