
ഗ്വാട്ടിമാല സിറ്റി : അഗ്നിപർവതം പൊട്ടിത്തെറിച്ചു. ഗ്വാട്ടിമാല സിറ്റിയിൽ നിന്ന് 40 കിലോമീറ്റർ തെക്കുപടിഞ്ഞാറുള്ള ഫ്യൂഗോ അഗ്നിപർവതം ബുധനാഴ്ച രാത്രി 9.20ന് വീണ്ടും പൊട്ടിത്തെറിക്കുകയായിരുന്നു. 4,800 മീറ്റർ ഉയരത്തിൽ ചാരവും പുകയും വമിച്ചു .ചാരവും പാറക്കല്ലുകളും കിലോമീറ്ററുകൾ ദൂരേക്കു തെറിച്ചു. എന്നാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അഗ്നിപർവത പ്രദേശത്തു നിന്നും നിരവധി പേരെ ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. ജൂൺ മുന്നിന് ഫ്യൂഗോ അഗ്നിപർവതം പൊട്ടിത്തെറിച്ച് 165 പേരാണ് മരിച്ചത്.
Also read : 15 വര്ഷം ഗുഹയിലടച്ചിട്ട് ലൈംഗിക പീഡനം
Post Your Comments