മണിപ്പൂരിലെ ലെയ്‌സങ് ഗ്രാമത്തിൽ വൈദ്യുതി എത്തിയതോടെ 597,464 ഗ്രമങ്ങളിൽ വൈദ്യുതീകരണം എത്തിക്കുമെന്ന സർക്കാരിന്റെ വാഗ്ദാനം പൂർത്തിയായി. 2015 ആഗസ്റ്റ് 15ലെ പ്രധാനമന്ത്രി മോഡിജിയുടെ പ്രഖ്യാപനത്തിനു 1000 നാൾ പിന്നിടുമ്പോൾ 577,000 ഗ്രമങ്ങളിൽ വൈദ്യുതി ലഭിച്ചു കഴിഞ്ഞു.
ഒരു ഗ്രാമം വൈദ്യുതീകരണപെട്ടതായി കണക്കാക്കണമെങ്കിൽ ആ ഗ്രാമത്തിലെ ഏകദേശം 10 % വരുന്ന കുടുംബങ്ങളിലും വിദ്യഭ്യാസ സ്ഥാപനങ്ങൾ പഞ്ചായത്ത് ഓഫീസുകൾ ആരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടുന്ന പൊതു സ്ഥലങ്ങളിലും വൈദ്യുതി ലഭ്യമാകണം.1416 ഗ്രമങ്ങൾ മാത്രമാണ് ഇന്ത്യയിൽ ഇതുവരെ സമ്പൂർണ വൈദ്യുതീകരണം നേടിയിട്ടുള്ളത്.
2015 ജൂലൈ 25-ന് ആണ് എൻ ഡി എ ഗവണ്മെന്റ് 760 ബില്യൺ രൂപയുടെ ദീൻദയാൽ ഉപാധ്യായ ഗ്രാം ജ്യോതി യോജനയ്ക്ക് (DDUGJY) ആരംഭം കുറിച്ചത്. ഒട്ടുമിക്ക ഗ്രാമങ്ങളിലും വൈദ്യുതികരിച്ചു. എല്ലാ വീടുകളിലും മറ്റു അവശ്യ മേഖലകളിലും കൃത്യമായി അതെത്തിക്കുകയാണ് ഇനി വേണ്ടത് മുൻ വൈദ്യുത സെക്റട്ടറി പി. ഉമാ ശങ്കർ പറഞ്ഞു.
ഇന്ത്യയിലെ ആയിരകണക്കിന് ഗ്രാമങ്ങളിലേതു പോലെ മണിപ്പൂരിലെ ലെയ്‌സങ് ഗ്രാമത്തിലും ഇനി വൈദ്യതി ലഭിക്കും. ഇന്ത്യയുടെ വികസന പോരാട്ടങ്ങളിൽ ഇതൊരു ചരിത്രനിമിഷമായി ഓർമ്മപ്പെടും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
Post Your Comments