ബെർലിൻ : ഒമ്പത് വയസുള്ള മകനെ ഓൺലൈനിലൂടെ ലൈംഗികചൂഷകർക്ക് വിറ്റ മാതാപിതാകൾക്ക് കോടതി തടവ് ശിക്ഷ വിധിച്ചു. ജർമനിയിലാണ് സംഭവം നടന്നത്. ബെറിൻ താഹ(48) കുട്ടിയുടെ രണ്ടാനച്ഛനായ ക്രിസ്റ്റ്യൻ ലായിസ് (39) എന്നിവർക്കാണ് കോടതി ശിക്ഷ നൽകിയത്. ബെറിന് 12 വർഷവും 6 മാസവും ലായിസിന് 12 വർഷവുമാണ് തടവ്. ഡാർക് നെറ്റ് എന്ന ഓൺലൈൻ സൈറ്റിലൂടെയാണ് മകനെ ഇവർ വിറ്റത്.
Read also:കൈക്കുഞ്ഞുമായി നിന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച നാല് യുവാക്കള്‍ അറസ്റ്റില്‍
കുട്ടിയെ ഇവർ കഴിഞ്ഞ രണ്ടുവർഷമായി ലൈംഗിക ചൂഷണത്തിന് വിധേയമാക്കികൊണ്ടിരിക്കുകയാണ്. തെക്കൻ ജർമനിയിലെ ഫ്രീബർഗ് കോടതിയാണ് ശിക്ഷ വിധിച്ചത്. ബലാത്സംഗം, കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമം, കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ഇവരുടെപേരിൽ ചുമത്തിയത്. ജൂണിൽ വിചാരണയാരംഭിച്ച കേസിൽ ആറുപേർ കൂടി പ്രതികളാണ്. പ്രതികളിലൊരാളായ സ്പാനിഷ് പൗരന് പത്തുവർഷം തടവും വിധിച്ചു.
Post Your Comments