Latest NewsIndia

ശമ്പളം വെട്ടിക്കുറയ്ക്കൽ ; ജെ​റ്റ് എ​യ​ര്‍​വേ​സിന്റെ തീരുമാനം ഇങ്ങനെ

ര​ണ്ടാ​മ​ത്തെ ഏ​റ്റ​വും വ​ലി​യ ഇ​ന്ത്യ​ന്‍ വ്യോ​മ​യാ​ന കമ്പ​നി​യാ​യ ജെ​റ്റി​നു

ന്യൂ​ഡ​ല്‍​ഹി: ശമ്പളം  വെ​ട്ടി​ക്കു​റ​യ്ക്കാ​നു​ള്ള നി​ര്‍​ദേ​ശം ജെ​റ്റ് എ​യ​ര്‍​വേ​സ് പി​ന്‍​വ​ലി​ച്ചു. ര​ണ്ടു മാ​സം മു​ന്നോ​ട്ടു​പോ​കാ​നു​ള്ള പ​ണ​മേ ഉ​ള്ളൂ​വെ​ന്നും അ​തി​നാ​ല്‍ ജീ​വ​ന​ക്കാ​രുടെ 25 ശ​ത​മാ​നം ശ​ന്പ​ളം കു​റ​യ്ക്കാ​ന്‍ ത​യാ​റാ​ക​ണ​മെ​ന്നും ക​ഴി​ഞ്ഞ​യാ​ഴ്ച മാ​നേ​ജ്മെ​ന്‍റ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഈ തീരുമാനത്തെ പൈ​ല​റ്റു​മാ​ര്‍ അ​ട​ക്കമുള്ള ജീവനക്കാർ ശക്തമായി എതിർത്തിരുന്നു.

ALSO READ: ജെ​റ്റ് എ​യ​ര്‍​വെ​യ്സ് നിരക്ക് കുറച്ചു

താ​ങ്ങാ​നാ​വാ​ത്ത ക​ട​വും നി​യ​ന്ത്ര​ണ​മി​ല്ലാ​ത്ത ചെ​ല​വു​ക​ളു​മാ​ണ് രാ​ജ്യാ​ന്ത​ര സ​ര്‍​വീ​സ് ന​ട​ത്തു​ന്ന കമ്പനിയെ വി​ഷ​മ​ത്തി​ലാ​ക്കി​യ​ത്. ര​ണ്ടാ​മ​ത്തെ ഏ​റ്റ​വും വ​ലി​യ ഇ​ന്ത്യ​ന്‍ വ്യോ​മ​യാ​ന കമ്പ​നി​യാ​യ ജെ​റ്റി​നു മാ​ര്‍​ച്ച്‌ അ​വ​സാ​നം 8150 കോ​ടി ഡോ​ള​ര്‍ ക​ടം ഉ​ണ്ടാ​യി​രു​ന്നു. മാ​ര്‍​ച്ച്‌ 31ന് ​അ​വ​സാ​നി​ച്ച വ​ര്‍​ഷം ജെ​റ്റി​ന് 636.45 കോ​ടി രൂ​പ ന​ഷ്ട​മു​ണ്ട്. ഏ​റ്റ​വും വ​ലി​യ സ്വ​കാ​ര്യ വി​മാ​ന ​ക​മ്പ​നി​യാ​യ ഇ​ന്‍​ഡി​ഗോ 2242.37 കോ​ടി​യും സ്പൈ​സ് ജെ​റ്റ് 566.66 കോ​ടി​യും ലാ​ഭ​മു​ണ്ടാ​ക്കി​യ​പ്പോ​ഴാ​ണ് ഇ​ത്. ഇ​ന്ധ​ന​വി​ല​ക്ക​യ​റ്റ​വും ക​മ്പ​നി​യെ വ​ല​യ്ക്കു​ന്ന വി​ഷ​യ​മാ​ണ്. ക​ഴി​ഞ്ഞ​മാ​സ​മാ​ണ് ക​മ്പനി 75 ബോ​യിം​ഗ് 737 വി​മാ​ന​ങ്ങ​ള്‍​ക്ക് ഓ​ര്‍​ഡ​ര്‍ ന​ല്കി​യ​ത്. അ​വ വ​രു​ന്ന​തോ​ടെ ക​മ്പനി​യി​ലെ വീ​തി​കൂ​ടി​യ വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം 225 ആ​കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button