ചിക്കാഗോ: ധൃതിയിലും ടെൻഷൻ ഉള്ളപ്പോഴും മറ്റും നമ്മൾ മെസേജുകൾ മറ്റുള്ളവർക്ക് മാറി അയക്കാറുണ്ട്. ചില സമയത്ത് ഇത് പലവിധ പ്രശ്‌നങ്ങളും ഉണ്ടാക്കാറുണ്ട്. ഇത്തരത്തിലൊരു സംഭവമാണ് ചിക്കാഗോക്കാരനായ കോറി ഹ്‌റോബോവസിക്ക് നേരിടേണ്ടി വന്നത്. തന്റെ കോണ്ടാക്ടുകൾ ഫോണിൽ സേവ് ചെയ്‌ത് വെക്കാത്തതിനാലാണ് യുവാവിന് ഇത്തരത്തിലൊരു അബദ്ധം പറ്റിയത്. താൻ ജോലി ചെയ്യുന്ന കമ്പനിയിലെ ബോസിനാണ് കോറി മെസേജ് മാറി അയച്ചത്. വെള്ളിയാഴ്ച 12 മണിക്ക് നിങ്ങൾ എത്തണം എന്ന മെസേജായിരുന്നു ബോസ് കോറിക്ക് അയച്ചത്.
Read also: യുഎഇയിലുള്ളവര്‍ക്ക് മുന്നറിയിപ്പ്, ഈ വാട്‌സ്ആപ്പ് മെസേജ് ഓപ്പണ്‍ ചെയ്യരുത്
എന്നാൽ തനിക്ക് മെസേജ് അയച്ചത് ഏതോ പെൺകുട്ടിയാണെന്ന് കരുതി ”നിങ്ങൾക്ക് ഇക്കാര്യത്തിൽ എന്നെ നിർബന്ധിക്കാൻ കഴിയില്ലെന്നും ഈ സമയത്ത് ആർക്കും ഞാൻ അപ്പോയിന്മെന്റ് നൽകിയിട്ടില്ലെന്നും യുവാവ് മറുപടി നൽകി. പിന്നീടാണ് മെസേജ് അയച്ചത് തന്റെ ബോസ് ആണെന്ന് കോറിക്ക് മനസിലായത്. ഈ സംഭവത്തെക്കുറിച്ച് യുവാവ് ട്വിറ്ററിലും പോസ്റ്റ് ചെയ്‌തിരുന്നു. പിറ്റേ ദിവസം ഓഫീസിലെത്തി കാര്യങ്ങൾ സംസാരിക്കാമെന്ന് കരുതിയെങ്കിലും ഓഫീസിലെ നിയമങ്ങളെക്കുറിച്ച് ബോസ് സംസാരിച്ചതോടുകൂടി കോറി ജോലി വെക്കാൻ തീരുമാനിക്കുകയായിരുന്നു.
Post Your Comments