ഭോപ്പാല്‍: പാര്‍ട്ടി പ്രവര്‍ത്തകര്‍ ആര്‍എസ് എസില്‍ നിന്നും അച്ചടക്കം പഠിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ്. മധ്യപ്രദേശ് കോണ്‍ഗ്രസിന്‍്റെ അധികാര ചുമതലയുള്ള ദീപക് ബാബരിയ ആണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഈ നിര്‍ദ്ദേശം നല്‍കിയത്. വിദിഷയില്‍ നടന്ന പാര്‍ട്ടി പരിപാടിക്കിടെ പ്രവര്‍ത്തകര്‍ തമ്മില്‍ ഇരിപ്പിടത്തെച്ചൊല്ലിയുള്ള തര്‍ക്കം അവസാനിപ്പിച്ചാണ് കോണ്‍ഗ്രസ് നേതാവിന്റെ ഈ ഉപദേശം.
ഏതെങ്കിലും ഒരു സംഘടനയില്‍ നല്ലഗുണങ്ങള്‍ ഉണ്ടെങ്കില്‍ അതിനെ തീര്‍ച്ചയായും പ്രശംസിക്കുന്നതിന് യാതൊരു തെറ്റുമില്ലെന്നും ദീപക് ബാബരി വ്യക്തമാക്കി. ഇന്ത്യ-ചൈന യുദ്ധത്തിനിടെ നെഹ്‌റു ആര്‍എസ്‌എസിനെ പുകഴ്ത്തിയത് അവരുടെ ഈ ഗുണങ്ങള്‍ കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വിദിഷയില്‍ നടന്ന കോണ്‍ഗ്രസ് പാര്‍ട്ടി യോഗത്തില്‍ എല്ലാ ജില്ലാ നേതാക്കളെയും ക്ഷണിച്ചിരുന്നു.
ഇവര്‍ക്ക് കൃത്യമായ ഇരിപ്പിടവും ഒരുക്കിയിരുന്നു. എന്നാല്‍ മധ്യപ്രദേശിലെ രാജകുടുംബാഗമായ സിന്ധു വിക്രം സിങ് ഭവാര്‍ ബാനയ്ക്ക് ഇരിപ്പിടം ഒരുക്കിയിരുന്നില്ല. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് ആവശ്യപ്പെട്ട നേതാവായിരുന്നു വിക്രം സിങ്. വിക്രം സിങിന് ഇരിപ്പിടം ഒരുക്കാത്തത് മറ്റൊരു കോണ്‍ഗ്രസ് നേതാവായ മെഹ്മൂദ് കാമിലിനെ ചൊടിപ്പിക്കുകയും ഇയാളുടെ സഹപ്രവര്‍ത്തകര്‍ ഇതിനെച്ചൊല്ലി ബഹളം വയ്ക്കുകയുമായിരുന്നു.
തുടര്‍ന്ന് ഇവരുടെ ബഹളത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച മറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി ഉന്തും തള്ളും ഒടുവില്‍ കൈയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. വഴക്ക് ഗുരുതരമായതോടെ ദീപക് ബാബരി പ്രവര്‍ത്തകരെ ശാന്തരാക്കുകയും ആര്‍എസ് എസിന്റെ അച്ചടക്കം ഓരോ പ്രവര്‍ത്തകനും പഠിച്ചിരിക്കണമെന്ന് ഉപദേശിക്കുകയായിരുന്നു.
Post Your Comments