തിരുവന്തപുരം : മലയാളം ഔദ്യോഗിക ഭരണ ഭാഷയായി മാറ്റുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും കമ്പ്യൂട്ടര്‍ പഠിയ്ക്കണമെന്ന ഉറച്ച നിലപാടുമായി കേരള സര്‍ക്കാര്‍. മലയാളം ടൈപ്പിംഗ് ഉള്‍പ്പെടെയുള്ള കമ്പ്യൂട്ടര്‍ പഠനമാണ് ഇതിലൂടെ സര്‍ക്കാര്‍ ഉദ്ദേശിയ്ക്കുന്നത്. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥരമെല്ലാം ഇപ്പോള്‍ ടൈപ്പിംഗ് പഠിയ്‌ക്കേണ്ട അവസ്ഥയാണ്. പരിശീലനം പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥര്‍ക്ക് പരീക്ഷയും ഗ്രേഡുമുണ്ട്. എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ ഇതിനു വേണ്ടിയുള്ള പരിശീലനം സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു. തൃശ്ശൂര്‍, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ആഗസ്റ്റ് അവസാനം പദ്ധതി ആരംഭിയ്ക്കാനാണു തീരുമാനം.
Also Read : പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് കൂടുതല്‍ ഭാഷകളില്‍ ലഭ്യമാകും
ഇതിന്റെ ഭാഗമായി എറണാകുളത്ത് 700 പേര്‍ക്കും തിരുവനന്തപുരത്ത് എണ്‍പതു പേര്‍ക്കും പരിശീലനം നല്‍കി കഴിഞ്ഞു. അതാത് ജില്ലാ ഭരണകൂടമാണ് പഠിപ്പിക്കാനുള്ള ഏജന്‍സിയെയും പഠിക്കേണ്ടവരെയും തിരഞ്ഞെടുക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റിന് കീഴിലുള്ള മോഡല്‍ ഫിനിഷിങ് സ്‌കൂളുകളിലാണ് പരിശീലനം നടക്കുന്നത്.
മലയാളം ടൈപ്പിംഗ്,വേഡ് പ്രോസസര്‍, സ്‌പ്രെഡ് ഷീറ്റ്, പ്രസന്റേഷന്‍ സോഫ്റ്റ്വേര്‍ എന്നിവയിലാണ് പരിശീലനം നല്‍കുന്നത്. യൂണികോഡ് അധിഷ്ഠിത സോഫ്റ്റ്വേര്‍ ഉപയോഗിച്ചാണ് മലയാളം ടൈപ്പ് ചെയ്യാന്‍ പഠിപ്പിക്കുന്നത്. കൂടാതെ കമ്പ്യൂട്ടറിന്റെ താത്കാലിക കേടുപാടുകള്‍ തീര്‍ക്കാനും പഠിപ്പിയ്ക്കുന്നുണ്ട്. സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍, സഹകരണ ബോര്‍ഡുകള്‍, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയിലെ ക്ലാസ് മൂന്നുമുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥര്‍ക്കാണ് അഞ്ച് ദിവസത്തെ പരിശീലനം നല്‍കുന്നത്.
Post Your Comments