KeralaLatest NewsUncategorized

അമേരിക്കയില്‍ സെല്‍ഫി എടുക്കുന്നതിനിടെ കടലില്‍ വീണ് മലയാളി യുവാവിന് ദാരുണാന്ത്യം

ഹൂസ്റ്റണ്‍: അമേരിക്കയില്‍ സെല്‍ഫി എടുക്കുന്നതിനിടെ കടലില്‍ വീണ് മലയാളി യുവാവിന് ദാരുണാന്ത്യം. കോട്ടയം നീറിക്കാട് കറ്റുവീട്ടില്‍ ജിനു ജോസഫ് ആണ് അമേരിക്കയിലെ ഹൂസ്റ്റണില്‍ ബോട്ട് യാത്രക്കിടയില്‍ കൂട്ടുകാര്‍ക്കൊപ്പം സെല്‍ഫി എടുക്കുന്നതിനിടെ കടലില്‍ വീണത്. വെള്ളിയാഴ്ച രാത്രിയിലാണ് ഇയാളെ കാണാതാകുന്നത്.

Also Read : സെല്‍ഫി എടുക്കുന്നതിനിടെ ഇന്ത്യന്‍ വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം

ശനിയാഴ്ച വൈകീട്ട് ജിനുവിന്റെ മൃതദേഹം കണ്ടെത്തിയാതായി എബിസി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. മൃതദേഹം ഹൂസ്റ്റണ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം സംസ്‌കാരം നാട്ടില്‍ നടത്തുന്നതിനാണ് തീരുമാനിച്ചിരിക്കുന്നതെന്നു ബന്ധു അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button