മെല്‍ബണ്‍: സെല്‍ഫി എടുക്കുന്നതിനിടെ ഇന്ത്യന്‍ വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം . പശ്ചിമ ആസ്ട്രേലിയയില്‍ വിനോദസഞ്ചാര കേന്ദ്രത്തിലെ പാറക്കെട്ടിന് മുകളില്‍നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കവെ കടലിലേക്ക് തെന്നിവീണ് 20കാരനായ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചു. പെര്‍ത്തില്‍ വിദ്യാര്‍ഥിയായ അങ്കിത്താണ് ചരിത്ര നഗരമായ ആല്‍ബനിയില്‍ സുഹൃത്തുക്കളോടൊപ്പം അവധി ചെലവഴിക്കാന്‍ എത്തിയ സമയത്ത് അപകടത്തില്‍പെട്ടത്.
ചെങ്കുത്തായ സ്ഥലത്തുനിന്ന് ഫോട്ടോ എടുക്കാന്‍ ശ്രമിച്ച അങ്കിത്ത് 40 മീറ്റര്‍ താഴ്ചയിലേക്കാണ് പതിച്ചത്. അഞ്ചു പേരടങ്ങിയ സുഹൃദ്സംഘത്തോടൊപ്പമായിരുന്നു അങ്കിത് സ്ഥലം സന്ദര്‍ശിച്ചതെന്നാണ് വിവരം. സുരക്ഷാവേലികളും അപായസൂചനകള്‍ ഉള്‍പ്പെടെ സ്ഥാപിക്കുന്നതിനായി സുരക്ഷാസംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി രണ്ടു വര്‍ഷം മുമ്പ് കേന്ദ്രം അടച്ചിട്ടിരുന്നു.
ഫോട്ടോ എടുക്കുന്നതിന് മുമ്പ് അങ്കിത്ത് പാറക്കെട്ടിന് മുകളിലൂടെ ഓടുകയും ചാടുകയും ചെയ്തിരുന്നതായി മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു മണിക്കൂര്‍ നീണ്ടുനിന്ന തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്.
Post Your Comments