ഡല്‍ഹി : ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ബോളിവുഡിലെ പാട്ടുകൾക്ക് വിദേശത്തും ആരാധകർ ഉണ്ടെന്ന് തെളിയിക്കുന്നതാണ് സുഷമ സ്വരാജിന്റെ ഈ വീഡിയോ. വിദേശ മന്ത്രാലയത്തിന്റെ സ്പോക്സ് പേഴ്സണ്‍ രവീഷ് കുമാറാണ് ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചത്.
രാജ് കപൂര്‍ – നര്‍ഗ്ഗീസ് എന്നിവര്‍ അഭിനയിച്ച ശ്രീ 420 എന്ന സിനിമയിലെ പാട്ട് ഉസ്ബക്കിസ്ഥാനില്‍നിന്നുള്ള വൃദ്ധ പാടുന്ന വീഡിയോ ആണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. ഇച്ചക് ദാന ബിച്ചക് ദാന എന്ന പാട്ട് പാടുന്നത് ഈ വൃദ്ധ മാത്രമല്ല, സുഷമ സ്വരാജും കൂടി ചേര്‍ന്നാണ് എന്നതാണ് ഈ വീഡിയോ വൈറലായതിന് പിന്നില്‍.
Read also:വിധി ലംഘിച്ച് ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ ഗുരുദക്ഷിണ പരിപാടി നടത്തി ആര്‍എസ്എസ്
കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ഉസ്ബക്കിസ്ഥാന് എന്നീ രാജ്യങ്ങള്‍ സന്ദര്ശിക്കുന്നതിനിടെയിലാണ് സുഷമ സ്വരാജ് ഉസ്ബക്കിസ്ഥാനിലെ പ്രദേശവാസികളുമായി കണ്ടുമുട്ടിയത്.
Bollywood knows no boundaries! More so in Uzbekistan where Raj kapoor and Nargis are household names. Salute to this Uzbek woman for her spirit as she hums the song ‘इचक दाना बीचक दाना’ from the classic Shri 420! @SushmaSwaraj pic.twitter.com/I9ksvWukxo
— Raveesh Kumar (@MEAIndia) August 5, 2018
Post Your Comments