തിരുവനന്തപുരം: അന്യസംസ്ഥാന തൊഴിലാളി ഫ്ലാറ്റിന്റെ 10-ാം നിലയില്‍ നിന്നു ചാടിയ മരിച്ചു. തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഇന്ന് പുലര്‍ച്ചെ ഏഴിനായിരുന്നു സംഭവം. മുംബൈ സ്വദേശി മുന്നലാല്‍ ജലാന്‍ (68) ആണ് മരിച്ചത്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പോലീസിനോട് പറഞ്ഞു.
ഇയാളുടെ മകന് വേളി വിഎസ്എസ്സിയില് ജോലിക്കാരനാണ്. രണ്ടു വര്‍ഷമായി ഇവര്‍ മുക്കോല-മരുതൂര്‍ റോഡിലെ ഫ്ലാറ്റിലായിരുന്നു താമസം. വീട്ടുകാരറിയാതെ ഫ്ലാറ്റിന്റെ 10-ാം നിലയിലെത്തിയ ഇയാള്‍ താഴേയ്ക്ക് ചാടുകയായിരുന്നു. പോലീസ് എത്തി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments