ന്യൂഡല്‍ഹി : കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ നിലപാട് അറിയിച്ചു. കേരളത്തിന് ഇതുവരെ എയിംസ് അനുവദിച്ചിട്ടില്ലെന്നാണ് അറിയിച്ചതെന്ന് കേന്ദ്രആരോഗ്യമന്ത്രി ജെ.പി.നഡ്ഡ പറഞ്ഞു. ഘട്ടംഘട്ടമായാണ് സംസ്ഥാനങ്ങള്‍ എയിംസ് അനുവദിക്കുന്നതെന്നും ജെപി നഡ്ഡ ചൂണ്ടിക്കാട്ടി.
കേരളത്തിന് എയിംസ് അനുവദിച്ചിട്ടില്ലെന്ന രീതിയില്‍ ആരോഗ്യമന്ത്രി ലോക്‌സഭയില്‍ മറുപടി പറഞ്ഞത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തു വന്നത്. 2015 മുതല്‍ പലതവണയായി കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമായിരുന്നു.
Read Also : കേരളത്തിന് എയിംസ് ലഭിക്കുന്നതിനെ കുറിച്ച് പ്രഖ്യാപനം എപ്പോഴെന്ന് വിശദീകരിച്ച് സുരേഷ് ഗോപി
2014-ല്‍ അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ രാജ്യത്തെ എല്ലാം സംസ്ഥാനങ്ങളിലും എയിംസ് സ്ഥാപിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ഒരോ വര്‍ഷവും ബജറ്റില്‍ കേന്ദ്രം വിവിധ സംസ്ഥാനങ്ങള്‍ക്കായി എയിംസ് അനുവദിച്ചിട്ടുണ്ട്.
Post Your Comments