![](/wp-content/uploads/2017/04/ADMIN-SURES.jpg)
കോഴിക്കോട് : കേരളത്തിന് എയിംസ് ലഭിക്കുന്നതിനെ കുറിച്ചുള്ള പ്രഖ്യാപനം എപ്പോഴെന്ന് വിശദീകരിച്ച് സുരേഷ് ഗോപി. “കേരളത്തില്‍ എയിംസ് തീര്‍ച്ചയായും എത്തുമെന്ന്” നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി പറഞ്ഞു. മകള്‍ ലക്ഷ്മിയുടെ സ്മരണയ്ക്കായി മാതൃഭൂമി മിഷന്‍ മെഡിക്കല്‍ കോളേജ് പരിപാടിയില്‍ മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് അമ്മയ്ക്കും കുട്ടിക്കും കിടക്കാവുന്ന 50 കട്ടിലുകള്‍ സംഭാവന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“എയിംസിനു വേണ്ട ഭൂമിയുടെ രൂപരേഖ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കുന്ന നിമിഷം എയിംസ് ഉറപ്പായും ലഭിക്കും. അടുത്ത ബജറ്റില്‍ അതിന്റെ പ്രഖ്യാപനം ഉണ്ടാവുമെന്ന്കേന്ദ്ര ആരോഗ്യമന്ത്രി ഉറപ്പ് നല്‍കിയതായി” സുരേഷ് ഗോപി പറഞ്ഞു. . “ഇതുമായി ബന്ധപ്പെട്ട ചില സൂചനകള്‍ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയിട്ടുണ്ട്. എന്നാല്‍ അത് കോഴിക്കോട്ടായിരിക്കില്ല. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ആരോഗ്യമന്ത്രി ശൈലജ ടീച്ചറുമായി ചര്‍ച്ച നടക്കുന്നുണ്ടെന്നും, തങ്ങളുടെ കയ്യില്‍ നിന്നും പിരിച്ചെടുത്ത നികുതികൊണ്ട് നിര്‍മിച്ച സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സംരക്ഷണം സര്‍ക്കാരിന്റെ മാത്രം ചുമതലയല്ല, ഈ സ്ഥാപനങ്ങള്‍ സ്വന്തമെന്ന പോലെ സംരക്ഷിക്കേണ്ടത് ഒരോരുത്തരുടെയും കടമയാണെന്നും” അദ്ദേഹം പറഞ്ഞു.
Post Your Comments