Latest NewsKerala

എല്ലാ ജീവജാലങ്ങള്‍ക്കും നന്മ ആഗ്രഹിക്കുന്ന ധര്‍മമാണ് ഹിന്ദു ധര്‍മം; അശ്വതി ജ്വാല

ഓരോ ഹിന്ദുവിനും സനാതനധര്‍മം എന്താണെന്ന അറിവ് പകര്‍ന്നുകൊടുക്കണമെന്നും ജ്വാല കൂട്ടിച്ചേര്‍ത്തു

തൊടുപുഴ:  എല്ലാ ജീവജാലങ്ങള്‍ക്കും നന്മ ആഗ്രഹിക്കുന്ന ധര്‍മമാണ് ഹിന്ദു ധര്‍മമെന്നും അത് ജാഗ്രതാപൂര്‍ണമായ അന്വേഷണത്തിലൂടെ കണ്ടെത്തി കുട്ടികള്‍ക്ക് നമ്മുടെ സംസ്‌കാരം പകര്‍ന്നുകൊടുത്തുകൊണ്ട് അവരെ നേര്‍വഴിക്ക് നയിക്കാന്‍ അമ്മമാര്‍ക്ക് കഴിയണമെന്നും വ്യക്തമാക്കി പ്രവര്‍ത്തകയും ജ്വാല ഫൗണ്ടേഷന്‍ സ്ഥാപകയുമായ അശ്വതി ജ്വാല.

ഹിന്ദു ഉണര്‍ന്നാല്‍ വര്‍ഗീയവാദിയല്ല രാജ്യസ്‌നേഹിയാണ് ഉണ്ടാകുന്നതെന്നും പഠനത്തിലൂടെയും പഠിപ്പിക്കലിലൂടെയും ഓരോ ഹിന്ദുവിനും സനാതനധര്‍മം എന്താണെന്ന അറിവ് പകര്‍ന്നുകൊടുക്കണമെന്നും ജ്വാല കൂട്ടിച്ചേര്‍ത്തു. അന്വേഷണ പാതയിലേക്ക് വരുന്ന പുതിയ തലമുറ തെറ്റായ വഴിയിലൂടെ നയിക്കപ്പെടാതിരിക്കാന്‍ വേദങ്ങളും ഉപനിഷത്തുകളും ജീവിതത്തിന്റെ എല്ലാ മേഖലകളിലും എത്തിക്കണം, ജ്വാല പറഞ്ഞു.

Also Read : സാമൂഹ്യസേവ ജീവകാരുണ്യരംഗത്തെ സംഭാവനകൾ : ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി അവാർഡ് അശ്വതി ജ്വാലക്ക്

മഹിളാ ഐക്യവേദി സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. മഹിളാ ഐക്യവേദി സംസ്ഥാന അധ്യക്ഷ നിഷാ സോമന്‍ അധ്യക്ഷയായി. രാഷ്ട്രീയ സ്വയം സേവക സംഘം അഖിലഭാരതീയ കാര്യ സദസ്യന്‍ എസ്.സേതുമാധവന്‍, മഹിളാ ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പി.സൗദാമിനി, സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍, സംസ്ഥാന സെക്രട്ടറിമാരായ ഓമനാ മുരളി, ശശികലാ ജയരാജ്, ജയന്തി ജയ്മോഹന്‍ എന്നിവര്‍ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button