ദുബായ്: ട്വന്റി20 റാങ്കിംഗില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കനത്ത തിരിച്ചടി. മൂന്നാം സ്ഥാനത്ത് ലോകേഷ് ശർമയും പത്താം സ്ഥാനത്ത് രോഹിത് ശർമയും എന്നിങ്ങനെ ആദ്യ പത്തില്‍ രണ്ട് ഇന്ത്യന്‍ ബാറ്റ്സ്മാന് മാത്രമാണ് ഇടം നേടിയിരിക്കുന്നത്. ടെസ്റ്റ്, ഏകദിന റാങ്കിംഗില്‍ ഒന്നാമതുള്ള ഇന്ത്യന്‍ നായകന് വിരാട് കൊഹ്ലി പന്ത്രണ്ടാം സ്ഥാനത്താണ്. എംഎസ് ധോണി 53ാം സ്ഥാനത്താണ്. ഓസ്ട്രേലിയയുടെ ആരോണ്‍ ഫിഞ്ചിനാണ് ഒന്നാം സ്ഥാനം.
Read also: വിരാട് കോഹ്ലിയെ പുറത്താക്കാനുള്ള ‘മരുന്ന്’ തങ്ങളുടെ കൈവശമുണ്ടെന്ന് ഇംഗ്ലണ്ട് പരിശീലകൻ
ടീം റാങ്കിംഗില്‍ ഇന്ത്യ പാക്കിസ്ഥാന് പിന്നില്‍ രണ്ടാം സ്ഥാനത്താണ്. ബൗളിംഗ് റാങ്കിംഗില്‍ നാലാം സ്ഥാനത്തുള്ള യുസ്വേന്ദ്ര ചാഹല്‍ മാത്രമാണ് ആദ്യ പത്തിലുള്ള ഏക താരം. നാലാമതാണ് ചാഹലിന്റെ സ്ഥാനം. ട്വന്റി20 ഓള് റൗണ്ടര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇന്ത്യക്കാരാരുമില്ലെന്നതും തിരിച്ചടിയാണ്.
Post Your Comments